ഡിപ്രഷനും ഈമാനും; ഇസ്ലാമിക ദൃഷ്ടിയിലൂടെ

Line magazine

ലേഖനം | സൽമാൻ പുലാമന്തോൾ

മാനസിക സമ്മർദ്ദവും ഈമാനും തമ്മിൽ ബന്ധമുണ്ടോ? ഈമാൻ കുറയുന്നതുകൊണ്ടാണോ പലർക്കും ഡിപ്രെഷൻ അനുഭവപ്പെടുന്നത്? യഅ്ഖൂബ് നബിക്ക് തന്റെ ഓമനപുത്രരെ നഷ്ടപ്പെട്ടപ്പോൾ കടുത്ത മാനസിക സംഘർഷം നേരിടേണ്ടിവന്നില്ലെ?

നിങ്ങൾക്ക് ഒരു ആക്സിഡെന്റ് സംഭവിച്ചു, ശേഷം ശരീരത്തിൽ ചോരവാർന്നൊഴുകുമ്പോൾ നിങ്ങൾ ഹോസ്പിറ്റലിൽ പോകുമോ? അതോ “All is well”എന്ന് പറഞ്ഞു അവിടെ കുത്തിയിരിക്കുമോ? പോട്ടെ നമുക്ക് പ്രാണഹാരിയായ കോശങ്ങളെ കാർന്നുതിന്നുന്ന ക്യാൻസർ ബാധിച്ചാൽ ചികിത്സ നമ്മൾ ബോധപൂർവ്വം വൈകിപ്പിക്കുമോ?
ഇല്ല..ഒരിക്കലുമില്ല.. കാരണം ജീവന് ഭീഷണി ഉണ്ടാക്കുന്ന ഒന്നിനും നാം മുതിരില്ല. ഇതിനേക്കാൾ ഒരു മനുഷ്യന് ഏറ്റവും മർമ്മപ്രധാനമായി ശ്രദ്ധ കൊടുക്കേണ്ടതായ അവയവമാണല്ലോ നമ്മുടെ തലച്ചോറ് അഥവ ബുദ്ധിവ്യവസ്ഥ. തലക്ക് ക്ഷതം ഏൽപ്പിക്കുന്ന ദുഷ്കീർത്തി വരുത്തുന്ന ഏതു ഡ്രൈവുകളെയും കാരണങ്ങളെയും തൊട്ട് നാം ജാഗരൂകരാണ്. എന്നാൽ മാനസിക പ്രശ്നങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കാനും അനുഭവിക്കുന്നവരുടെ മാനസിക പ്രശ്നങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം കളിയാക്കലുകളും പരിഹാസങ്ങളുമാണ് നമ്മുടെ ചുറ്റിനും കൂടുതൽ നടക്കുന്നത്. ഇവ്വിധം ‘negative Labeling’ ഉം ‘prejudice’ (യുക്തിഹീനാഭിപ്രായം) നമ്മുടെ നാട്ടിൽ പരക്കെ കാണാം. പക്ഷെ പണ്ടത്തേക്കാൾ ആളുകൾ സൈക്കോളജിക്കൽ പ്രോബ്ലംസിന് ഹീലിങ്ങിനായി സൈക്കോളജിസ്റ്റിനെയോ സൈക്കാട്രിസ്റ്റിനെയോ കൺസൾട്ട് ചെയ്യുന്ന പ്രവണത കൂടി, നല്ലത്. അഭിനന്ദനാർഹം..
എങ്കിലും നമ്മൾ ഇപ്പോൾ കാണപ്പെടുന്ന പ്രത്യേക രോഗങ്ങളായ മഞ്ഞപ്പിത്തം, ഫാറ്റിലിവർ, സിയാറ്റിക്ക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഭേദമായാൽ അത്തരം അസുഖങ്ങൾക്കുള്ള പ്രതിവിധിയുണ്ടാക്കിത്തന്ന ഇന്നാലിഞ്ഞ ഡോക്ടറെ കണ്ടാൽ മതി എന്നു പറഞ്ഞ് നമ്മുടെ ബന്ധുക്കൾക്കോ കുടുംബക്കാർക്കോ അവരെ നിർദേശിക്കാറുണ്ട്. എന്നാൽ മാനസിക പ്രശ്നംവന്ന് ഭേദമായത് നമ്മൾ ആരോടും പങ്കുവെക്കുകയോ ചികിത്സ നൽകിയ ഡോക്ടറെ മറ്റാർക്കും സജസ്റ്റ് ചെയ്യാറോ ഇല്ല.. മാനസിക ബുദ്ധിമുട്ട് ഉണ്ടാകലും അത് പങ്കുവെക്കലും ഒരു കുറച്ചിലായിട്ടാണ് ആളുകൾ തെറ്റിധരിക്കാറുള്ളത്. ഈ perspective അടിസ്ഥാനമായി ഒരു നെഗറ്റീവ് bias ആണ്.

ലോകജനസംഖ്യയുടെ 30 കോടി മനുഷ്യരും വിഷാദരോഗബാധിതരാണ് എന്നാണ് WHO പുറത്തുവിടുന്ന കണക്ക്. രോഗ ബാധിതരിൽ 25% മനുഷ്യരെ ചികിത്സ തേടാറുള്ളൂ..
ആതാമഹത്യക്കാരുടെ നിരക്കിൽ ഏറ്റവും ഹിറ്റ്ലിസ്റ്റിൽ ഉള്ളവർ വിഷാദരോഗക്കാരാണ്. കാരണം ഒന്നുകിൽ അവർ രോഗാവസ്ഥ മറ്റാരോടും പങ്കുവെച്ചില്ല അല്ലെങ്കിൽ ആവശ്യമായ ചികിത്സ ലഭിച്ചില്ല (untreated/undiagnosed).
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് Depression എന്ന വാക്ക് വല്ലാതെ നോർമലൈസ് ചെയ്യപ്പെട്ടോ എന്ന്?
ഒരു ക്ലാസ് ടെസ്റ്റിൽ പരാജയപെട്ട ഒരുത്തനോ/ഒരുത്തിയോ വിഷമിക്കുമ്പോഴോ അല്ലെങ്കിൽ ജോജി തമ്പിയുടെ giveaway സമ്മാനം അടിക്കാതെ പോയതിൽ സങ്കടപ്പെട്ടു ഇരിക്കുന്നവരോ, അവരോട് എന്താ മോനൂസേ ഡിപ്രഷനിലാണോ എന്ന് ചോദിക്കുന്നവരുമുണ്ട്.. ഇന്നത്തെ ഡിജിറ്റൽ കൊക്കെയിൻ ലോകത്ത് എന്തുകൊണ്ടാണ് മാനസികസമ്മർദ്ദം നേരിടുന്നവരുടെ നിരക്ക് കൂടിയതിന്റെ കാരണം ചികഞ്ഞ് പരിശോധിക്കുമ്പോൾ മൂല്യകാരണങ്ങളിലൊന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകൾ തന്നെയാണ് മുൻപന്തിയിലുള്ളത്. ആളുകൾ പ്രധാനമായും അവരുടെ സന്തോഷമുഹൂർത്തങ്ങളാണ് അതിലൂടെ പങ്കുവെക്കാറുള്ളത്.അല്ലാതെ നമ്മുടെ സങ്കടങ്ങളോ വിഷമങ്ങളോ പൊതുവെ പോസ്റ്റ് ചെയ്യാറില്ല. pleasure മൊമന്റ്സ് ആണ് ഷെയർ ചെയ്യാർ. കാരണം അതിനാണ് ടോപ്പ് റീച്ചും,ഡിമാൻഡും, ആവശ്യക്കാരും..
വീട്ടിലെ-നാട്ടിലെ സോഷ്യൽ ഇഷ്യൂസ് അഡ്രെസ്സ് ചെയ്യുന്നത് നന്നെ കുറവാണ്. അത് കോണ്ടന്റ് ആക്കി വിൽക്കുന്നതിൽ മാർക്കറ്റ് കുറവാണ്. So, ഇൻഫ്ലുവൻസേഴ്സ് കാണിക്കുന്ന മായാ ഐഡിയൽ ലോകമുണ്ട് ഒരു ക്രമമുണ്ട്. ഫാന്റസി ലോകം എന്ന് നമ്മിക്കതിനെ വിളിക്കാം. നല്ല മാതൃകാപരമായ ജീവിതം ഇതാണെന്നും ഇതാകണമെന്നുമുള്ള തെറ്റായ കാഴ്ചപ്പാട് ആളുകളിൽ രൂപപ്പെടുന്നു. ജനങ്ങൾ ആ ചുഴിയിൽ അകപ്പെടുന്നു. കേരളത്തിലെ വളരെ പ്രമുഖനായ ഒരു മലയാളി ട്രാവൽവ്ലോഗർ യൂട്യൂബർ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പിന്തിരിയലിനെകുറിച്ച് മാധ്യമങ്ങൾ കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നല്ലോ.സിന്തറ്റിക് ഹാപ്പിനസ്സിന് നിത്യമായ നിർവൃതി നൽകാനാകില്ല എന്ന നഗ്ന സത്യം ഇത്തരം വാർത്തകളിലൂടെ നമുക്ക് ഊട്ടിയുറപ്പിക്കാം.
So I would always used to say on my circle that social media is a fake reality. Don’t swallow blindly what does it offer.

ക്ലിനിക്കൽ ഡിപ്രെഷൻ സംഭവിക്കുന്നത് സാധാരണ ഗതിയിലെ നിരാശ കാരണം ദൈനംദിന കർമ്മങ്ങളായ ഭക്ഷണം കഴിക്കുക, ഉറക്കം, പഠനം, സാമൂഹിക ഇടപഴക്കം , ജോലി തുടങ്ങിയവിയിലെല്ലാം തടസങ്ങളോ ഉന്മേഷക്കുറവോ കൂടുതൽ ആഴ്ചകളിൽ കാണപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ the person might have suffering clinical depression. ഇത്തരക്കാരിൽ പുനരാവൃത്തിയായി ഉടലെടുക്കുന്ന ഒരു പ്രശ്നമാണ് (Recurrent thoughts of suicide) അടിക്കടിയുള്ള ആത്മഹത്യ പ്രേരണ. ഡിപ്രെഷൻ ബാധിച്ചവരിൽ 15% പേരും അഭയം പ്രാപിക്കുന്നത് suicide ലാണ്. ഇവരിൽ പ്രധാനമായും പ്രകടമാകുന്ന ലക്ഷണങ്ങൾ: ഉപയോഗശൂന്യതഭാവം, കഴിവില്ലായ്മ, അപര്യാപ്തൻ, അധമബോധം, സ്വയം കുറ്റപ്പെടുത്തൽ, ഞാൻ ഒന്നിനും കൊള്ളാത്തവനാണ്, തുടർച്ചിതമായ കുറ്റബോധം, ഈ ലോകത്ത് ഞാനൊരു ബാധ്യതയാണ്, എന്നെ കൊണ്ട് ആർക്കും ഒരു ഉപയോഗമില്ല, എനിക്ക് ആരും കൂട്ടില്ല, പൊതു സർക്കിളിലെ സംസാരക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയവ…

ജീവിതത്തിൽ നമുക്ക് ഉന്മേഷവും ഉത്സാഹവും നൽകുന്ന ന്യൂറോട്രാൻസ്മീറ്റേഴ്സ് (രാസപ്രേഷകങ്ങൾ) ആയ seretonin, norepinephrine ഇവയുടെ ഗണ്യമായ ഉല്പാദന കുറവ് ശരീരത്തിൽ സംഭവിക്കുന്നു.
അതുകൊണ്ടൊക്കെ പ്രസ്തുത രോഗികൾക്ക് നൽകാറുള്ളത് 1. SSRIs (Selective Serotonin Reuptake Inhibitors) Fluoxetine (Prozac), Sertraline (Zoloft), Escitalopram (Lexapro).2. SNRIs (Serotonin–Norepinephrine Reuptake Inhibitors) Venlafaxine (Effexor), Duloxetine (Cymbalta). തുടങ്ങിയ സംഹാരികളാണ്.

ഇനി കഥയിലെ കാര്യം പറയാം 
പ്ലാസിബോ ഇഫക്റ്റ് (placebo effect) നെ ക്കുറിച്ച് കേട്ടിട്ടുണ്ടോ? 

രോഗങ്ങൾ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത് മനസ്സിനെയും കൂടിയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചില രോഗങ്ങൾ ബാധിക്കുന്നത് മനസ്സിനെമാത്രമാണ്. രോഗങ്ങളുടെ ഉത്ഭവകേന്ദ്രം മനുഷ്യ മനസ്സിലെ ചില തോന്നലുകളുടെയും, ചിന്താവ്യതിയാനങ്ങളുടെയും, ഹോർമോണുകളുടെ ഏറ്റകുറച്ചിലുകൾ മൂലവുമാണ്. 
എന്താണ് പ്ലാസിബോ ഇഫക്റ്റ്? 
മാരകമായ തലവേദന ഉണ്ടെന്ന് പറഞ്ഞ് ഒരാൾ ഡോക്ടറെ സമീപിച്ച് തന്റെ ഇടെങ്ങേറ് പങ്കുവെച്ചപ്പോൾ സാധാരണ ഗുളിക (ശർക്കരാ ടാബ്ലെറ്റ് പോലുള്ളത്) കൊടുത്ത്, ഇത് കഴിച്ചാൽ നിങ്ങളുടെ തലവേദന പമ്പ കടക്കും എന്ന് ഡോക്ടർ പറയുന്നു. കേട്ടപാടേ വിശ്വസിച്ച് അതിൽ പൂർണ്ണ ശമനം കണ്ടെത്തുന്ന ധാരാളം ആളുകളുണ്ട് നമ്മൾക്കിടയിൽ. അവരെ അതിന് പ്രാപ്തരാക്കുന്നത് അവരുടെ മനോനിലയാണ്, വിശ്വാസ്യതയാണ്, Blind trust ആണ്..
ചില ഉസ്താദുമാരെയും,അച്ഛൻമാരുടെയും, സ്വാമിമാരുടെയും കേവലം ദർശനംകൊണ്ട് ആളുകളുടെ രോഗം മാറുന്നത് കേട്ടിട്ടില്ലേ?ദാ ഇതാണ് പരിപാടി…
പ്ലാസിബോ ഫലത്തിൽ ഒന്നും ചെയ്യുന്നില്ല.കേവലം ഒരു ഗുളിക മാത്രം, പക്ഷെ ഫലം ചെയ്യുമെന്ന വിശ്വാസം കാരണത്താൽ രോഗം ഭേദമാകുന്നു. ഗുളിക കഴിച്ചതുകൊണ്ടാണ് ഭേദമായതെന്ന് തെറ്റിദ്ധരിക്കുന്നു..

It refers to psychological and physiological changes that occur after receiving a placebo, driven by belief, expectation, and conditioning.

1. വിശ്വാസം (Belief / Expectation)
 • ഒരാൾ “ഈ മരുന്ന് എനിക്ക് ഗുണം ചെയ്യും” എന്ന് വിശ്വസിക്കുമ്പോൾ,
മനസ്സിൽ നിന്ന് ശരീരത്തിലേക്ക് positive signals പോകുന്നു.
 • തലച്ചോറിൽ ഡോപമിൻ, എൻഡോർഫിൻ പോലുള്ള രാസവസ്തുക്കൾ പുറത്തുവിടപ്പെടുന്നു → വേദന കുറയും, മനോഭാവം മെച്ചപ്പെടും.
ഡോക്ടറിലുള്ള അമിത ദൃഢവിശ്വാസവും പ്രതീക്ഷയുംകൊണ്ടാണത്.

 2. വേദന നിയന്ത്രണം (Pain relief)
 • 
“ഇത് വളരെ ശക്തമായ പെയിൻകില്ലറാണ്” എന്ന് പറഞ്ഞാൽ,
ആൾക്ക് യഥാർത്ഥത്തിൽ തലവേദന കുറയാൻ തുടങ്ങാം.

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. മാനസിക സമ്മർദ്ദവും ഈമാനും തമ്മിൽ ബന്ധമുണ്ടോ? 
ഈമാന് കുറയൊന്നതുകൊണ്ടല്ല മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് എന്നാൽ ഈമാന് മാനസിക സംഘർഷങ്ങളിൽ ഒരു സംഹാരിയാണ്.തീർച്ച..
ജീവിതത്തിലെ ഞെരുക്കങ്ങളിലും ദുരിതങ്ങളിലും വിശ്വാസത്തോടെയുള്ള ദൃഢതയാർന്ന മനോബലവും അച്ചടക്കമാർന്ന ശീലധർമ്മവും സംയവനവും ഓരോ വ്യക്തിയെയും വ്യക്തിത്വ സമൃദ്ധിയിൽ എത്തിക്കുന്നതാണ്. അത് വിതർക്കവും സുനിശ്ചയവുമാണ്.

വിശുദ്ധ ഖുർആനിൽ പ്രവാചകന് സമാനമായ ഒരു കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടപ്പോൾ അല്ലാഹു ആശ്വസിപ്പിക്കുന്നത് ഇപ്രകാരമാണ്.

ولقد نعلم انك يضيق صدرك

“നിന്റെ ഹൃദയം (മനസ്സ്) വേദനപ്പെടുന്നതും വിഷമിക്കുന്നതും നാം വളരെ നല്ലവണ്ണം അറിയുന്നു.” 
ഇവിടെ “يضيق صدرك” എന്ന് പറഞ്ഞാൽ നിന്റെ മനസ്സ് ചുരുങ്ങുക, വിഷമിക്കുക, ദുഃഖം അനുഭവിക്കുക എന്നാണ് അർത്ഥം.

മറ്റൊരിടത്ത് കാണാവുന്നതാണ്:

فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَٰذَا الْحَدِيثِ أَسَفًا

അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും മൂര്‍ദ്ധന്ന്യത്തിലെത്തിയ ഒരു കാലമായിരുന്നു അത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ അവസ്ഥയാകട്ടെ, നേരെ മറിച്ചും. അപാരമായ വ്യസനത്താല്‍ അവിടുത്തെ ഹൃദയം തിങ്ങിവിങ്ങിക്കൊണ്ടിരിക്കുകയാണ്. കോരിക്കൊടുത്തിട്ടെങ്കിലും സ്വജനങ്ങളില്‍ സന്മാര്‍ഗ്ഗബോധം ഉണ്ടാക്കുവാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍, അതിനു പോലും അവിടുന്നു തയ്യാറാകുമായിരുന്നു. സുവ്യക്തവും, അനിഷേധ്യവുമായ തെളിവുകള്‍ പോലും ജനങ്ങള്‍ കണ്ണടച്ച് തള്ളിക്കളയുന്നതു കണ്ട് സഹിക്കവയ്യാതെ അവിടുത്തെ ഹൃദയം വെന്തുനീറുകയാണ്. ഒന്ന് ആലോചിച്ച് നോക്കു മനുഷ്യന്റെ ദുർമ്മാർഗ്ഗവാസന പ്രവാചകന്റെ മനസ്സിൽ മാറാവ്രണമായി പുകയുകയാണ്. മനസ്സിന്റെ സ്വസ്ഥതയെ തകിടം മറിക്കുകയും അസ്ഥിരപ്പെടുത്തുകയുമാണ്.

അമിതദുഃഖം നിമിത്തം ജീവഭംഗം വരുത്തിയേക്കാം നീ മരണപ്പെട്ടേക്കാം. നിരാശപൂണ്ട് ആത്മഹത്യ പ്രേരണയുണ്ടാകാം എന്നല്ല അല്ലാഹു ഉണർത്തുന്നത് തങ്ങൾക്ക് മരണം സംഭവിക്കാം. അതെ, കൊടിയ മനസ്താപം കാരണത്താൽ മനുഷ്യന് മരണം വന്നുകൂടാം…
താങ്കളൊരു പ്രവാചകനല്ലെ, താങ്കളുടെ ഈമാൻ ചോർന്നുപോയോ?
ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രവാചകന് നേരെ അല്ലാഹു നിറയൊഴിക്കുന്നില്ല?മറിച്ച് എവിടെയും കാണാനാവുക ആശ്വാസപ്പെടുത്തലും സമാധാനപ്പെടുത്തലുമാണ്..

നല്ല തഖ്വയുളള മനുഷ്യന് ഒരു അടുത്ത മകൻ നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷനിൽ കൂപ്പുകുത്തപ്പെട്ടു .പള്ളിയും ദീനും കുടുംബവും നല്ലപോലെ കൊണ്ടുപോകുന്ന ആളുകൾ പ്രതിസന്ധികളിൽ വീഴാറുണ്ട്.
നല്ല മുസ്ലിംമാണെന്ന് കരുതി അയാൾക്ക് മാനസികസംഘർഷം അനുഭവിക്കാതിരിക്കണമെന്നില്ല. 
ക്ഷമയുടെ റോൾമോഡൽ ആയി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് യഅ്ഖൂബ് നബി (അ)മീനെയാണ്. തന്റെ ഓമനപുത്രനെ നഷ്ടപ്പെട്ടതിനെയൊർത്ത് വിഷമിച്ചു കരഞ്ഞുകലങ്ങിയ കണ്ണീരുമായി ആ മനുഷ്യന് ഉരുകുകിയെരിയുമ്പോൾ നിലവിലുള്ള വ്യസനഭാരം ഇപ്പോള്‍ മറ്റേ മകന്റെ തിരോധാനം (ബിന്യാമീൻ) കൂടിയായപ്പോള്‍ വീണ്ടും ഇരട്ടിയായി വര്‍ദ്ധിച്ചു. അവരില്‍ നിന്നും വിട്ടു മാറി യൂസുഫ് (അ) നെക്കുറിച്ചു വിലപിച്ചും അല്ലാഹുവോടു സങ്കടപ്പെട്ടും കൊണ്ടിരിക്കുകയായി. വ്യസനാധിക്യം പരിതാപം നിമിത്തം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രണ്ടും വെള്ളനിറമായി മാറി. കണ്ണിന്‍റെ കാഴ്ച്ച പോലും അറ്റുപോയിരിക്കുന്നു.അതെ,
ദുഃഖഭാരം ശരീരത്തിന്റെ അവയങ്ങളെ ബാധിച്ചു. 

ചെറിയ മകൻ കുളത്തിൽ നീന്താൻപോയി വെള്ളത്തിൽ മുങ്ങിമരിച്ചത് കേട്ടും, സ്നേഹിച്ചു താലോലിച്ചു വളർത്തിയ മകൾ എല്ലാരും ഉത്സാഹത്തോടെ ആനന്ദത്തോടെ ആഘോഷിക്കുന്ന കല്യാണദിവസം മറ്റൊരു പയ്യന്റെകൂടെ ഒളിച്ചോടിയതറിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പിതാവിന് അത് പൂർത്തിയാക്കാനോ ആളുകളുടെ മുഖത്ത്നോക്കാനോ സാധിക്കാതെ നാണംകെട്ട് അപമാനിതനായി തകർന്ന് അറ്റാക്ക് സംഭവിച്ച കഥകൾ നമ്മൾ കേൾക്കാറുണ്ട്. ശരീരം കുഴഞ്ഞ് നീറിപുകഞ്ഞ് ദാരുണമായി മരണപ്പെടുന്നവരുമുണ്ട്. മനസ്സിലെ പ്രശ്നം ശരീരത്തിൽ അനുഭവപ്പെടുന്നതിന് = Somatization എന്ന് മനഃശാസ്ത്രത്തിൽ പറയുന്നു. 

indeed, Yákoob (PBUH) Lost of his eyesight due to prolonged grief and crying.

യഅ്ഖൂബ് നബിയുടെ സംഭവവിവരണത്തിൽ 
യൂസുഫ് നബിയുടെ കുപ്പായം സ്പർശിക്കുന്നതിലൂടെ فارتدّ بصيرا" അദ്ദേഹത്തിന്റെ കാഴ്ച്ച തിരിച്ചുലഭിക്കുന്നു.ശ്രദ്ധിക്കുക, അൽഹംദുലില്ലാഹ് മനസ്സിന്റെ വേദന നീങ്ങിയപ്പോൾ ശാരീരിക രോഗാവസ്ഥ ഭേദമായി.

അല്ലാഹു അദ്ദേഹത്തെ നിശിതമായി വിമർശിക്കുന്നില്ല; മറിച്ച് ആശ്വസിപ്പിക്കുന്നു, പ്രതീക്ഷനൽകുന്നു. فصبر    
جميل എന്നാണ് അല്ലാഹു ആ അനുകരണീയമായ പെരുമാറ്റത്തെ വിശേഷിപ്പിച്ചത്. പ്രവാചകൻ നബി(സ)ക്ക് തന്റെ പ്രിയ പത്നി ഖദീജ ബീവിയേയും എപ്പോഴും ചേർത്തുപിടിക്കാറുള്ള പിതൃവ്യൻ അബൂ താലിബിന്റെയും വിയോഗം ഏറെ സഹിക്കാൻ കഴിയാത്തതായിരുന്നു. ‘ആമുൽ ഹുസ്ന്’ എന്നാണ് ആ വർഷത്തിന് പറയുക. ചില ഉദ്ധരണികളിൽ മാസങ്ങളോളം പ്രവാചകന്റെ മുഖത്ത് പുഞ്ചിരിവിടർന്നിരുന്നില്ലത്രെ. 
അപ്പോൾ എന്താണ് ക്ഷമ?
ക്ഷമയെന്നാൽ പ്രയാസങ്ങളിൽ അല്ലാഹുവിന്റെ കല്പനകളെ കൈവെടിയാതിരിക്കുക എന്നും അല്ലുഹിവിലുള്ള അചഞ്ചലമായ സുപ്രതീക്ഷ നഷ്ടപ്പെടാതിരിക്കലുമാണ്.
അതാണ് ബിന്യാമീനിന്റെ വേർപാടിൽ യഅ്ഖൂബ് നബി(അ)മക്കൾക്ക് നൽകുന്ന ബൃഹത്തായ സന്ദേശം:

وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ
الْكَافِرُونَ

അല്ലാഹുവിന്റെ കരുണയിൽ നിന്നും നിങ്ങൾ നിരാശരാകരുത്. തീർച്ചയായും അല്ലാഹുവിന്റെ കരുണയിൽ നിന്നും നിരാശരാകുന്നത് അവിശ്വാസികളായ ജനങ്ങൾ മാത്രമാണ്.

# മറിയം ബീവിയുടെ കഥയിൽ നമുക്ക് സമാനമായ മഹതിക്ക് നേരിടേണ്ടിവന്ന തിക്താനുഭവവും കൈകൊണ്ട ക്ഷമയെയും വായിക്കാം:

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ ۖ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا

പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ തണ്ടിനരികിൽ കൊണ്ടുപോയി. അവൾ പറഞ്ഞു: “ആഹാ! ഇതിനു മുമ്പേ ഞാൻ മരിച്ചിരുന്നെങ്കിൽ, ഞാൻ മറക്കപ്പെട്ട ഒരു കാര്യമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!”

പ്രസവവേദന വന്നപ്പോള്‍, ചാരിയിരുന്നു ആശ്വസിക്കുവാനായി ഈത്തപ്പനയുടെ അടുക്കല്‍ വന്നു തന്‍റെ നിസ്സഹായതയില്‍ അവര്‍ വ്യസനിച്ചു. ‘നേരത്തെത്തന്നെ ഞാന്‍ ഞാന്‍ മരിച്ചു പോകുകയും, എന്‍റെ കാര്യം ജനങ്ങളില്‍ നിന്നു തീരെ വിസ്മരിക്കപ്പെട്ടു പോകുകയും ചെയ്തിരുന്നുവെങ്കില്‍, ഹാ എത്ര നന്നായേനെ!’ എന്നിങ്ങിനെ പറഞ്ഞു മഹതി വിലപിച്ചു.

പ്രതീക്ഷയുടെ തിരുമുറ്റത്ത് അവർക്ക് മനസ്സമാധാനവും ആശ്വാസത്തിന്റെ തണലായി അല്ലാഹു അറിയിക്കുന്നു:

َ أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا

“ദുഃഖിക്കേണ്ടാ; നിന്റെ താഴെ നിന്റെ രക്ഷിതാവ് ഒരു നീരൊഴുക്ക് ഉണ്ടാക്കിയിരിക്കുന്നു. ’സരിയ്യന്’എന്നതിന് നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിയിരിക്കുന്നു എന്നും വ്യാഖ്യാനം കാണാം.(ഭാവിയിൽ അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന പ്രവാചകത്വത്തെയുമാകാം..

# ഹിറാ ഗുഹയിൽ പേടിച്ചുവിറങ്ങലിച്ച അബൂബക്കർ(റ) വിനോട് പറഞ്ഞതും അതേ ‘ലാ തഹ്സന്’ തന്നെയാകുന്നു..
‏لا تحزن إن الله معنا 
നിങ്ങൾ ആശങ്കപ്പെടേണ്ട ജഗനീയന്താവായ അല്ലാഹു സമീപസ്ഥനാണ്.
എവിടെയും നിങ്ങൾക്ക് ഈമാനില്ല, വിശ്വാസമില്ല എന്ന് ആക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല.മറിച്ച് അവരെ സാന്ത്വനിപ്പിക്കുകയും സമാശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്.

‏لقد خلقنا الإنسان في كبد

മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശങ്ങൾ അനുഭവിക്കാനും തരണം ചെയ്യാനുമുള്ള രൂപത്തിലാണ്.

ദുഃഖവും സന്തോഷവും ഈ ഐഹിക ലോകത്തിന്റെ ഫ്ലേവറുകളിൽ ( വകഭേദങ്ങളിൽ) പെട്ടതാണ്. ലോകത്തുള്ള സർവ്വമനുഷ്യരും അവരവരുടേതായ രീതിയിലുള്ള സന്തോഷവും ദുഃഖവും അനുഭവിക്കുന്നു. പ്രതിസന്ധികളിൽ വിശ്വാസികൾക്ക് അനിവാര്യമായത് മനോമാന്ദ്യത്തിൽനിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള ഉത്സാഹവും കഴിവും നൽകുന്ന ആത്മീയമായ സംഹാരിയാകുന്നു (സ്പിരിറ്റ്യൂൽ സെറേറ്റോണിൻ) ; അത് ദിവ്യമായ ഖുർആനാകുന്നു.

﴿يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ﴾
(يونس ٥٧)

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു.
സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു.)
അത്,
മുറിവേറ്റ മനസ്സുകൾക്ക് ഒരു മരുന്ന്,
തെറ്റിച്ചെല്ലുന്ന ചിന്തകൾക്ക് ഒരു വഴികാട്ടി,
വിശ്വാസികളുടെ ഹൃദയങ്ങളിൽ
കരുണയായി വിരിയുന്ന
ഒരു ദിവ്യാനുഗ്രഹം.

ജീവിതത്തെ ഒരു കാർ ഓടിക്കുന്ന ഡ്രൈവർ സമീപിക്കുന്നതുപോലെ സമീപിക്കുക. കാർ ഓടിക്കുമ്പോൾ ആരും സൈഡ് മിററിലേക്കോ റിയർ വ്യൂ മിററിലേക്കോ നോക്കി ഓടിക്കാറില്ല. മറിച്ച് മുമ്പോട്ട് കൃത്യമായി നോക്കി ഓരോ ചലനവും ശ്രദ്ധിച്ചു ഓടിച്ചാലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവുക. പിന്നിലുള്ള തടസ്സങ്ങളോ താണ്ടിയ യാത്രക്കാരെയോ വകവെക്കാതെ യാത്രതുടരുക. അതുപോലെ കഴിഞ്ഞുപോയതിനെകുറിച്ച് വിഷമിക്കാതെ നിലവിലുള്ളതിൽ ശ്രദ്ധവികേന്ദ്രീകരിച്ച് സർവ്വനിയന്ത്രിതനായ അല്ലാഹുവിൽ ഭാരമേല്പിച്ച് ചലിക്കുക. മുമ്പോട്ട് പോകുക. പിറകിലേക്ക് നോക്കാം, കഴിഞ്ഞുപോയതിലെ അബദ്ധങ്ങളെ പിഴവുകളെ വിലയിരുത്തി പാഠംമുൾക്കൊണ്ട് മാറ്റത്തോടെ സഞ്ചരിക്കാം…
നമ്മുടെ സ്റ്റാൻഡേർഡുകളെ(ഗുണനിലവാരങ്ങളെ) അല്ലെങ്കിൽ മൈൻഡ്സെറ്റ് ശെരിയാക്കുന്നതിലൂടെ ഒരു പരിധിവരെ മഹാപ്രശ്നങ്ങൾക്ക് പരിഹാരം അനായാസം കണ്ടെത്താവുന്നതാണ് .ഇതിന് ഉത്തമ ഉദാഹരണമാണ് പ്രവാചകന്റെ ചുവടെയുള്ള സദുപദേശം:

انْظُرُوا إِلَى مَنْ هو أَسفَل مِنْكُمْ وَلا تَنْظُرُوا إِلَى مَنْ هُوَ فَوقَكُم

നിങ്ങൾ ജീവിതത്തിൽ നമ്മളെക്കാൾ ജീവിതസാഹചര്യങ്ങളിൽ താഴെയുള്ളവരിലേക്ക് നോക്കുക, മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക. നല്ല ഒരു ഷൂ ഇല്ലാതെ വിഷമിക്കുന്നെങ്കിൽ ഇട്ടുനടക്കാൻ കാലില്ലാത്തവനിലേക്ക് നോക്കൂ. ഐ ഫോൺ ഇല്ലാത്തതിലോ വാങ്ങിത്തരാൻ പിതാവിനോട് വാശിപിടിക്കുമ്പോൾ കാഴ്ച്ചനഷ്ടപ്പെട്ട ജന്മനാ അന്ധരായവരെക്കുറിച്ച് ഉറ്റാലോചിക്കുക.മകനെ നഷ്ടപ്പെട്ടതോർത്ത് വിലപിക്കുമ്പോൾ ജനിച്ചു മിനുട്ടുകൾക്കുള്ളിൽ iron beam ബാലിസ്റ്റിക് മിസൈലുകളിൽ പ്രഹരമേറ്റ് ശ്വാസംമുട്ടി എല്ലുനുറുങ്ങി പൊടിപൊടിയായി പെടഞ്ഞുവീഴുന്ന ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെയോർക്കുക. മുഴുവൻ കുടുംബം തന്നെ നഷ്ടപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. വാഹനാപകടത്തിലും മറ്റും ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ കരളലിയിപ്പിക്കുന്ന കഥന-കഥകൾ നാം മാധ്യമങ്ങളിലൂടെ അറിയാറുള്ളതല്ലേ.

مَنْ أَصْبَحَ مِنكُمْ آمِنًا فِي سِرْبِهِ، مُعافًى فِي جَسَدِهِ، عِندَهُ قُوتُ يَوْمِهِ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا.

“നിങ്ങളിൽ ആരെങ്കിലും സുരക്ഷിതനായി നിർഭയത്തോടെ തന്റെ വിരിപ്പിൽ നിന്ന് ഉണർന്നും, ആരോഗ്യത്തോടെയുള്ള ശരീരത്താലും, അവന്റെ അടുക്കൽ ദിവസത്തെ അളവു ഭക്ഷണം ലഭിച്ചിരിക്കുന്നു, അതിനാൽ അവനു ലോകം മുഴുവനും സ്വന്തമായതുപോലെയാണ്.”

لِكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ 

നഷ്ടമായതിൽ ദു:ഖം തോന്നാതിരിക്കൂ,
ലഭിച്ചതിൽ അഭിമാനിക്കാതിരിക്കൂ; ദൈവം ഗർവ്വ് നടിക്കുന്നവരെയും അഹങ്കാരികളെയും ഇഷ്ടപ്പെടുന്നില്ല.

إِنَّمَا النَّجْوَى مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

ആ രഹസ്യസംഭാഷണം പൈശാചികതയിൽ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കുവാൻ വേണ്ടിയാകുന്നു അത്. എന്നാൽ അല്ലാഹുവിൻറെ അനുമതികൂടാതെ അതവർക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികൾ അല്ലാഹുവിൻറെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ.

മനുഷ്യരെ വേദനിപ്പിക്കാൻവേണ്ടി പൈശാചിക വക്രചിന്തകൾ നമ്മളിൽ വരിഞ്ഞുമുറുക്കും. വെറുതെയിരിക്കുമ്പോൾ വിഷമം വന്നുകൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?അനുഭവിച്ചിട്ടുണ്ടോ? ആത്മനിയന്ത്രണം കൈവിടാതെ അതിനെ ശ്രദ്ധാപൂർവ്വം നേരിടുക.പ്രവാചകന്റെ ജീവിതത്തിൽ ഏത് പ്രതിസന്ധി വന്നാലും അദ്ദേഹം നിസ്കാരത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭാരങ്ങൾ നാഥനിലേക്ക് ഇറക്കിവെക്കുക. ബിലാൽ (റ) വിനോട് “അല്ലയോ ബിലാലെ! ഒന്ന് വാങ്ക് വിളിക്കൂ,ഞാനൊന്ന് ആശ്വാസം കണ്ടെത്തട്ടെ”എന്ന് പ്രവാചകന് പറയുമായിരുന്നത്രെ.
അല്ലാഹുവിനോടാണ് ഏതൊരു പ്രവാചകരും പരാതികളും പരിഭവങ്ങളും പങ്കുവെച്ചിരുന്നത്, എന്നാൽ അവരാരുംതന്നെ അള്ളാഹുവിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കടക്കെണിയിൽ അകപ്പെട്ട ഒരാൾ തന്റെ മക്കളുടെ ഫീസ് അടക്കാനോ, കുടുമബത്തിന് ചിലവിന് കൊടുക്കാനോ വകയില്ലാതെ നെട്ടോട്ടമോടുന്ന അയാൾക്ക് സഹായമായി കോടിയുടെ ഒരു ചെക്ക് ഒരാൾ കൈമാറുന്നു. പക്ഷെ അയാൾക്ക്കുമുമ്പിലെ ഏക നിബന്ധന ജനുവരി നാലാം തിയ്യതിയെ അത് നിങ്ങൾക്ക് ലഭ്യമാവൂ..ജനുവരിയിലേക്ക് ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിൽപോലും അയാൾ ക്ഷമിച്ചും സഹിച്ചും ചെറിയ പ്രയാസങ്ങളെ തട്ടിമാറ്റിയും ക്ഷമയോടെ കാത്തിരിക്കും.ലഭിക്കാൻ പോകുന്നതിന്റെ മൂല്യത്തെക്കുറിച്ച് അയാൾ ബോധ്യവാനാണ്.അതിനാൽ അയാൾക്ക് മടുപ്പോ ആലസ്യമോ അലംഭാവമോ കുറവായിരിക്കും.
 ഇസ്തിഖാമത്തുള്ളവരുടെ മരണാസന്നതയിൽ മാലാഖമാർ അവരോട് പറയും ‏ألا تخافوا ولا تحزنوا നിങ്ങൾ വ്യസനിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമില്ല.ദുഃഖവിമുക്തമായ ഒരു ലോകത്തേക്കാണ് ഇനിയാത്ര.ഭൗതികമായ സുഖസൗകര്യങ്ങളുടെ സംതൃപ്തിയിലേക്കാണ് സ്വർഗത്തെക്കുറിച്ച് നമുക്ക് പെട്ടെന്ന് ചിന്തവരിക. പക്ഷെ അല്ലാഹു മാനസികമായ പ്രീണനങ്ങളുടെ ഇച്ഛാപൂർത്തിയിലേക്കാണ് റബ്ബ് മനുഷ്യരെ ഉൾബോധിപ്പിക്കുന്നത്. ‏ولا خوف عليهم ولا هم يحزنون
അവർക്ക് ഭയാശങ്കയോ ദുഃഖമോ ഇല്ല. ഈ രണ്ട് വികാരങ്ങളിലാണ് മിക്കരും നട്ടംതിരിയുന്നത്. Allah Almighty offering a stress free life. ദാറുസ്സലാം, സ്വർഗപ്രവേശനം നടത്തുമ്പോൾ അവർ പറയുന്ന ഒരു വചനമുണ്ട് സൂറത്തുൽ ഫത്വിറിന്റെ 34- മത്തെ വചനത്തിൽ കാണാവുന്നതാണ്.

وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ

അവർ പറയും: ‘എല്ലാ സ്തുതിയും — ഞങ്ങളുടെ വിഷാദം മാറ്റിനീക്കിയ അല്ലാഹുവിന്. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ക്ഷമിക്കുന്നവനും നന്ദി സ്വീകരിക്കുന്നവനും ആകുന്നു.’”അവിടെയും ഹുസ്ന് എന്ന പദം കാണാം.

വിഷാദാവസ്ഥ നേരിടുന്നവരോട് ഉള്ളുതുറന്ന് സംസാരിക്കുക. മൊബൈലും ഇൻസ്റ്റഗ്രാമും പൂണ്ടുവിളയാടുന്ന ഈ കാലത്ത് അകലെയുള്ളവരെ അടുപ്പിക്കുന്ന അടുത്തുള്ളവരെ അകറ്റുന്ന അവഗണിക്കുന്ന നശ്വര ലോകത്ത് നാം ചുറ്റുമുള്ളവരെ ഒന്ന് പരിഗണിക്കുക നന്നായി അറിയുക.മഹാനായ സ്വഹാബി വര്യൻ ഇബ്നു ഉമർ (റ) പള്ളിയിൽ ഇരിക്കുമ്പോൾ ഒരു സഹോദരൻ വിഷമിച്ചു പടച്ചനോട് കരഞ്ഞു ആവലാതിപ്പെടുകയാണ്. അയാളുടെ അടുത്തുപോയി അദ്ദേഹം കാര്യം തിരക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അയാൾ ഏറെ എടങ്ങേറിലാണ്. നിങ്ങൾ പണം കൊടുക്കാനുള്ള വ്യക്തിയോട് ഞാൻ സംസാരിക്കണോ എന്ന് അദ്ദേഹം ആരാഞ്ഞു?മൂപ്പര് അവിടുന്ന് അയാളെയും ചേർത്തുപിടിച്ചു എഴുന്നേറ്റു.ഇതൊക്കെ വീക്ഷിച്ചിരുന്ന മറ്റു സ്വഹാബാക്കൾ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു.
 يا ابن عمر أنت نسيت താങ്കൾ ഇഅ്തികാഫിലാണെന്ന കാര്യം മറന്നോ?
മറുപടിയായി അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
فوالله سمعت رسول الله (ص) يقول 
'من مشى في حاجة أخيه كان خيرا له من اعتكاف عشر سنين'
ആരെങ്കിലും ഒരാളുടെ പ്രശ്നപരിഹാരത്തിനായി ഇറങ്ങിത്തിരിച്ചാൽ ഒരാൾ പത്തുവർഷം ഇഅ്തിഖാഫ് ഇരിക്കുന്നതിനേക്കാൾ പ്രതിഫലാർഹമാണ്.മഹത്വരമാണ്.
# മറിയം ബീവിയുടെ കഥയിൽ നമുക്ക് സമാനമായ മഹതിക്ക് നേരിടേണ്ടിവന്ന തിക്താനുഭവവും കൈകൊണ്ട ക്ഷമയെയും വായിക്കാം:

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ ۖ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا

പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ തണ്ടിനരികിൽ കൊണ്ടുപോയി. അവൾ പറഞ്ഞു: “ആഹാ! ഇതിനു മുമ്പേ ഞാൻ മരിച്ചിരുന്നെങ്കിൽ, ഞാൻ മറക്കപ്പെട്ട ഒരു കാര്യമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!”

പ്രസവവേദന വന്നപ്പോള്‍, ചാരിയിരുന്നു ആശ്വസിക്കുവാനായി ഈത്തപ്പനയുടെ അടുക്കല്‍ വന്നു തന്‍റെ നിസ്സഹായതയില്‍ അവര്‍ വ്യസനിച്ചു. ‘നേരത്തെത്തന്നെ ഞാന്‍ ഞാന്‍ മരിച്ചു പോകുകയും, എന്‍റെ കാര്യം ജനങ്ങളില്‍ നിന്നു തീരെ വിസ്മരിക്കപ്പെട്ടു പോകുകയും ചെയ്തിരുന്നുവെങ്കില്‍, ഹാ എത്ര നന്നായേനെ!’ എന്നിങ്ങിനെ പറഞ്ഞു മഹതി വിലപിച്ചു.

പ്രതീക്ഷയുടെ തിരുമുറ്റത്ത് അവർക്ക് മനസ്സമാധാനവും ആശ്വാസത്തിന്റെ തണലായി അല്ലാഹു അറിയിക്കുന്നു:

‎َ أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا

“ദുഃഖിക്കേണ്ടാ; നിന്റെ താഴെ നിന്റെ രക്ഷിതാവ് ഒരു നീരൊഴുക്ക് ഉണ്ടാക്കിയിരിക്കുന്നു. ’സരിയ്യന്’എന്നതിന് നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിയിരിക്കുന്നു എന്നും വ്യാഖ്യാനം കാണാം.(ഭാവിയിൽ അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന പ്രവാചകത്വത്തെയുമാകാം..

# ഹിറാ ഗുഹയിൽ പേടിച്ചുവിറങ്ങലിച്ച അബൂബക്കർ(റ) വിനോട് പറഞ്ഞതും അതേ ‘ലാ തഹ്സന്’ തന്നെയാകുന്നു..
‏لا تحزن إن الله معنا 
നിങ്ങൾ ആശങ്കപ്പെടേണ്ട ജഗനീയന്താവായ അല്ലാഹു സമീപസ്ഥനാണ്.
എവിടെയും നിങ്ങൾക്ക് ഈമാനില്ല, വിശ്വാസമില്ല എന്ന് ആക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല.മറിച്ച് അവരെ സാന്ത്വനിപ്പിക്കുകയും സമാശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്.

‏لقد خلقنا الإنسان في كبد

മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശങ്ങൾ അനുഭവിക്കാനും തരണം ചെയ്യാനുമുള്ള രൂപത്തിലാണ്.

ദുഃഖവും സന്തോഷവും ഈ ഐഹിക ലോകത്തിന്റെ ഫ്ലേവറുകളിൽ ( വകഭേദങ്ങളിൽ) പെട്ടതാണ്. ലോകത്തുള്ള സർവ്വമനുഷ്യരും അവരവരുടേതായ രീതിയിലുള്ള സന്തോഷവും ദുഃഖവും അനുഭവിക്കുന്നു. പ്രതിസന്ധികളിൽ വിശ്വാസികൾക്ക് അനിവാര്യമായത് മനോമാന്ദ്യത്തിൽനിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള ഉത്സാഹവും കഴിവും നൽകുന്ന ആത്മീയമായ സംഹാരിയാകുന്നു (സ്പിരിറ്റ്യൂൽ സെറേറ്റോണിൻ) ; അത് ദിവ്യമായ ഖുർആനാകുന്നു.

﴿يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ﴾
(يونس ٥٧)

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു.
സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും ( വന്നുകിട്ടിയിരിക്കുന്നു.)
അത്,
മുറിവേറ്റ മനസ്സുകൾക്ക് ഒരു മരുന്ന്,
തെറ്റിച്ചെല്ലുന്ന ചിന്തകൾക്ക് ഒരു വഴികാട്ടി,
വിശ്വാസികളുടെ ഹൃദയങ്ങളിൽ
കരുണയായി വിരിയുന്ന
ഒരു ദിവ്യാനുഗ്രഹം.

ജീവിതത്തെ ഒരു കാർ ഓടിക്കുന്ന ഡ്രൈവർ സമീപിക്കുന്നതുപോലെ സമീപിക്കുക. കാർ ഓടിക്കുമ്പോൾ ആരും സൈഡ് മിററിലേക്കോ റിയർ വ്യൂ മിററിലേക്കോ നോക്കി ഓടിക്കാറില്ല. മറിച്ച് മുമ്പോട്ട് കൃത്യമായി നോക്കി ഓരോ ചലനവും ശ്രദ്ധിച്ചു ഓടിച്ചാലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവുക. പിന്നിലുള്ള തടസ്സങ്ങളോ താണ്ടിയ യാത്രക്കാരെയോ വകവെക്കാതെ യാത്രതുടരുക. അതുപോലെ കഴിഞ്ഞുപോയതിനെകുറിച്ച് വിഷമിക്കാതെ നിലവിലുള്ളതിൽ ശ്രദ്ധവികേന്ദ്രീകരിച്ച് സർവ്വനിയന്ത്രിതനായ അല്ലാഹുവിൽ ഭാരമേല്പിച്ച് ചലിക്കുക. മുമ്പോട്ട് പോകുക. പിറകിലേക്ക് നോക്കാം, കഴിഞ്ഞുപോയതിലെ അബദ്ധങ്ങളെ പിഴവുകളെ വിലയിരുത്തി പാഠംമുൾക്കൊണ്ട് മാറ്റത്തോടെ സഞ്ചരിക്കാം…
നമ്മുടെ സ്റ്റാൻഡേർഡുകളെ(ഗുണനിലവാരങ്ങളെ) അല്ലെങ്കിൽ മൈൻഡ്സെറ്റ് ശെരിയാക്കുന്നതിലൂടെ ഒരു പരിധിവരെ മഹാപ്രശ്നങ്ങൾക്ക് പരിഹാരം അനായാസം കണ്ടെത്താവുന്നതാണ് .ഇതിന് ഉത്തമ ഉദാഹരണമാണ് പ്രവാചകന്റെ ചുവടെയുള്ള സദുപദേശം:

انْظُرُوا إِلَى مَنْ هو أَسفَل مِنْكُمْ وَلا تَنْظُرُوا إِلَى مَنْ هُوَ فَوقَكُم

നിങ്ങൾ ജീവിതത്തിൽ നമ്മളെക്കാൾ ജീവിതസാഹചര്യങ്ങളിൽ താഴെയുള്ളവരിലേക്ക് നോക്കുക, മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക. നല്ല ഒരു ഷൂ ഇല്ലാതെ വിഷമിക്കുന്നെങ്കിൽ ഇട്ടുനടക്കാൻ കാലില്ലാത്തവനിലേക്ക് നോക്കൂ. ഐ ഫോൺ ഇല്ലാത്തതിലോ വാങ്ങിത്തരാൻ പിതാവിനോട് വാശിപിടിക്കുമ്പോൾ കാഴ്ച്ചനഷ്ടപ്പെട്ട ജന്മനാ അന്ധരായവരെക്കുറിച്ച് ഉറ്റാലോചിക്കുക.മകനെ നഷ്ടപ്പെട്ടതോർത്ത് വിലപിക്കുമ്പോൾ ജനിച്ചു മിനുട്ടുകൾക്കുള്ളിൽ iron beam ബാലിസ്റ്റിക് മിസൈലുകളിൽ പ്രഹരമേറ്റ് ശ്വാസംമുട്ടി എല്ലുനുറുങ്ങി പൊടിപൊടിയായി പെടഞ്ഞുവീഴുന്ന ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെയോർക്കുക. മുഴുവൻ കുടുംബം തന്നെ നഷ്ടപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. വാഹനാപകടത്തിലും മറ്റും ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ കരളലിയിപ്പിക്കുന്ന കഥന-കഥകൾ നാം മാധ്യമങ്ങളിലൂടെ അറിയാറുള്ളതല്ലേ.

‎مَنْ أَصْبَحَ مِنكُمْ آمِنًا فِي سِرْبِهِ، مُعافًى فِي جَسَدِهِ، عِندَهُ قُوتُ يَوْمِهِ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا بِحَذَافِيرِهَا.

“നിങ്ങളിൽ ആരെങ്കിലും സുരക്ഷിതനായി നിർഭയത്തോടെ തന്റെ വിരിപ്പിൽ നിന്ന് ഉണർന്നും, ആരോഗ്യത്തോടെയുള്ള ശരീരത്താലും, അവന്റെ അടുക്കൽ ദിവസത്തെ അളവു ഭക്ഷണം ലഭിച്ചിരിക്കുന്നു, അതിനാൽ അവനു ലോകം മുഴുവനും സ്വന്തമായതുപോലെയാണ്.”

‎لِكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ 

നഷ്ടമായതിൽ ദു:ഖം തോന്നാതിരിക്കൂ,
ലഭിച്ചതിൽ അഭിമാനിക്കാതിരിക്കൂ; ദൈവം ഗർവ്വ് നടിക്കുന്നവരെയും അഹങ്കാരികളെയും ഇഷ്ടപ്പെടുന്നില്ല.

إِنَّمَا النَّجْوَى مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

ആ രഹസ്യസംഭാഷണം പൈശാചികതയിൽ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കുവാൻ വേണ്ടിയാകുന്നു അത്. എന്നാൽ അല്ലാഹുവിൻറെ അനുമതികൂടാതെ അതവർക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികൾ അല്ലാഹുവിൻറെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ.

മനുഷ്യരെ വേദനിപ്പിക്കാൻവേണ്ടി പൈശാചിക വക്രചിന്തകൾ നമ്മളിൽ വരിഞ്ഞുമുറുക്കും. വെറുതെയിരിക്കുമ്പോൾ വിഷമം വന്നുകൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?അനുഭവിച്ചിട്ടുണ്ടോ? ആത്മനിയന്ത്രണം കൈവിടാതെ അതിനെ ശ്രദ്ധാപൂർവ്വം നേരിടുക.പ്രവാചകന്റെ ജീവിതത്തിൽ ഏത് പ്രതിസന്ധി വന്നാലും അദ്ദേഹം നിസ്കാരത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭാരങ്ങൾ നാഥനിലേക്ക് ഇറക്കിവെക്കുക. ബിലാൽ (റ) വിനോട് “അല്ലയോ ബിലാലെ! ഒന്ന് വാങ്ക് വിളിക്കൂ,ഞാനൊന്ന് ആശ്വാസം കണ്ടെത്തട്ടെ”എന്ന് പ്രവാചകന് പറയുമായിരുന്നത്രെ.
അല്ലാഹുവിനോടാണ് ഏതൊരു പ്രവാചകരും പരാതികളും പരിഭവങ്ങളും പങ്കുവെച്ചിരുന്നത്, എന്നാൽ അവരാരുംതന്നെ അള്ളാഹുവിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കടക്കെണിയിൽ അകപ്പെട്ട ഒരാൾ തന്റെ മക്കളുടെ ഫീസ് അടക്കാനോ, കുടുമബത്തിന് ചിലവിന് കൊടുക്കാനോ വകയില്ലാതെ നെട്ടോട്ടമോടുന്ന അയാൾക്ക് സഹായമായി കോടിയുടെ ഒരു ചെക്ക് ഒരാൾ കൈമാറുന്നു. പക്ഷെ അയാൾക്ക്കുമുമ്പിലെ ഏക നിബന്ധന ജനുവരി നാലാം തിയ്യതിയെ അത് നിങ്ങൾക്ക് ലഭ്യമാവൂ..ജനുവരിയിലേക്ക് ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിൽപോലും അയാൾ ക്ഷമിച്ചും സഹിച്ചും ചെറിയ പ്രയാസങ്ങളെ തട്ടിമാറ്റിയും ക്ഷമയോടെ കാത്തിരിക്കും.ലഭിക്കാൻ പോകുന്നതിന്റെ മൂല്യത്തെക്കുറിച്ച് അയാൾ ബോധ്യവാനാണ്.അതിനാൽ അയാൾക്ക് മടുപ്പോ ആലസ്യമോ അലംഭാവമോ കുറവായിരിക്കും.
 ഇസ്തിഖാമത്തുള്ളവരുടെ മരണാസന്നതയിൽ മാലാഖമാർ അവരോട് പറയും ‏ألا تخافوا ولا تحزنوا നിങ്ങൾ വ്യസനിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമില്ല.ദുഃഖവിമുക്തമായ ഒരു ലോകത്തേക്കാണ് ഇനിയാത്ര.ഭൗതികമായ സുഖസൗകര്യങ്ങളുടെ സംതൃപ്തിയിലേക്കാണ് സ്വർഗത്തെക്കുറിച്ച് നമുക്ക് പെട്ടെന്ന് ചിന്തവരിക. പക്ഷെ അല്ലാഹു മാനസികമായ പ്രീണനങ്ങളുടെ ഇച്ഛാപൂർത്തിയിലേക്കാണ് റബ്ബ് മനുഷ്യരെ ഉൾബോധിപ്പിക്കുന്നത്. ‏ولا خوف عليهم ولا هم يحزنون
അവർക്ക് ഭയാശങ്കയോ ദുഃഖമോ ഇല്ല. ഈ രണ്ട് വികാരങ്ങളിലാണ് മിക്കരും നട്ടംതിരിയുന്നത്. Allah Almighty offering a stress free life. ദാറുസ്സലാം, സ്വർഗപ്രവേശനം നടത്തുമ്പോൾ അവർ പറയുന്ന ഒരു വചനമുണ്ട് സൂറത്തുൽ ഫത്വിറിന്റെ 34- മത്തെ വചനത്തിൽ കാണാവുന്നതാണ്.

‎وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ

അവർ പറയും: ‘എല്ലാ സ്തുതിയും — ഞങ്ങളുടെ വിഷാദം മാറ്റിനീക്കിയ അല്ലാഹുവിന്. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ക്ഷമിക്കുന്നവനും നന്ദി സ്വീകരിക്കുന്നവനും ആകുന്നു.’”അവിടെയും ഹുസ്ന് എന്ന പദം കാണാം.

വിഷാദാവസ്ഥ നേരിടുന്നവരോട് ഉള്ളുതുറന്ന് സംസാരിക്കുക. മൊബൈലും ഇൻസ്റ്റഗ്രാമും പൂണ്ടുവിളയാടുന്ന ഈ കാലത്ത് അകലെയുള്ളവരെ അടുപ്പിക്കുന്ന അടുത്തുള്ളവരെ അകറ്റുന്ന അവഗണിക്കുന്ന നശ്വര ലോകത്ത് നാം ചുറ്റുമുള്ളവരെ ഒന്ന് പരിഗണിക്കുക നന്നായി അറിയുക.മഹാനായ സ്വഹാബി വര്യൻ ഇബ്നു ഉമർ (റ) പള്ളിയിൽ ഇരിക്കുമ്പോൾ ഒരു സഹോദരൻ വിഷമിച്ചു പടച്ചനോട് കരഞ്ഞു ആവലാതിപ്പെടുകയാണ്. അയാളുടെ അടുത്തുപോയി അദ്ദേഹം കാര്യം തിരക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അയാൾ ഏറെ എടങ്ങേറിലാണ്. നിങ്ങൾ പണം കൊടുക്കാനുള്ള വ്യക്തിയോട് ഞാൻ സംസാരിക്കണോ എന്ന് അദ്ദേഹം ആരാഞ്ഞു?മൂപ്പര് അവിടുന്ന് അയാളെയും ചേർത്തുപിടിച്ചു എഴുന്നേറ്റു.ഇതൊക്കെ വീക്ഷിച്ചിരുന്ന മറ്റു സ്വഹാബാക്കൾ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു.
‎ يا ابن عمر أنت نسيت താങ്കൾ ഇഅ്തികാഫിലാണെന്ന കാര്യം മറന്നോ?
മറുപടിയായി അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
فوالله سمعت رسول الله (ص) يقول 
'من مشى في حاجة أخيه كان خيرا له من اعتكاف عشر سنين'
ആരെങ്കിലും ഒരാളുടെ പ്രശ്നപരിഹാരത്തിനായി ഇറങ്ങിത്തിരിച്ചാൽ ഒരാൾ പത്തുവർഷം ഇഅ്തിഖാഫ് ഇരിക്കുന്നതിനേക്കാൾ പ്രതിഫലാർഹമാണ്.മഹത്വരമാണ്.

ചുരുക്കിപ്പറഞ്ഞാൽ മാനസിക സംഘർഷം ഉണ്ടാകുന്നത് ഈമാനിലെ കുറവുമൂലമല്ല.മറിച്ച് ജീവിത സാഹചര്യങ്ങളുടെയും പ്രേരണകളുടേയും മൂലമാണ്. ഈ സാഹചര്യങ്ങളിൽ ദൈവികമായ മാർഗനിർദ്ദേശങ്ങൾ മുറുകെപ്പിടിച്ച് നേർവഴിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രതിസന്ധികളിൽ പതറാതെ തളരാതെ ജീവിക്കാനാകും.നാഥൻ തുണക്കട്ടെ…