വാരിയംകുന്നത്ത് മലബാറിൻ്റെ വീരനായകൻ

Line magazine
ലേഖനം / മിസ്അബ്.എസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മറ്റെല്ലാവരെയും പോലെ മുസ്ലിമീങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. സ്വാതന്ത്ര്യത്തിനായി രക്തവും ജീവനും നൽകിയവരെ ഓരോരുത്തരേയും ഇന്നത്തെ ഭരണകൂടം വർഗീയ താല്പര്യം കൊണ്ട് പാഠപുസ്തകങ്ങളിൽ നിന്നും തുടച്ചുനീക്കുകയാണ്. അവരുടെ സമരവും ത്യാഗവും അങ്ങനെ ഒഴിവാക്കപ്പെടേണ്ട ഒന്നല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ധനിക കർഷകനായ മോയിൻകുട്ടി ഹാജിയാരുടെ മകനായിരുന്നു. മോയിൻകുട്ടിയെ കൃഷിയിലും വ്യവസായ മേഖലയിലും സഹായിക്കലായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ ജോലി. കച്ചവടമോ സമ്പത്തോ വകവെക്കാതെ രാജ്യത്തിനായി പൊരുതിയ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ആ ഊർജ്ജം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലേക്കും പകർന്നു. ഇരുപതാം വയസ്സിൽ മാപ്പിള സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം തുടങ്ങുന്നത്. 1894 മണ്ണാർക്കാട് കാർഷിക ലഹളയിൽ ബ്രിട്ടീഷ് സർക്കാർ മോയിൻകുട്ടി ഹാജിയെ പ്രതിചേർക്കുകയും ആൻഡമാനിലേക്ക് നാടുകടത്തുകയും ചെയ്യുന്നുണ്ട്. ആ സമയത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ബ്രിട്ടീഷുകാരോട് വെറുപ്പും വിദ്വേഷവും കൂടി. ബ്രിട്ടീഷുകാർ നമുക്ക് എതിരാണെന്നും അവർ നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട് നമ്മൾ ഒന്നിക്കേണ്ടതുണ്ടെന്നും പറഞ്ഞ് അദ്ദേഹം മതപണ്ഡിതർക്ക് കത്തുകൾ അയച്ചു. സജീവമായ പ്രവർത്തനങ്ങൾ കൊണ്ട് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. 

      പിന്നീട് അദ്ദേഹം ഹജ്ജിനു പോയി 1950 ൽ തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന്റെ നെല്ലിക്കുത്തിൽ നിൽക്കാൻ ബ്രിട്ടീഷുകാർ സമ്മതിക്കാത്തതുകൊണ്ട് അദ്ദേഹം പിതാവിന്റെ നാട്ടിലേക്കു പോയി. പിന്നീട് 1915-16 കാലഘട്ടത്തിൽ മലബാറിന്റെ ജില്ലാ കളക്ടറായിരുന്ന ഇന്നിസിനെ വധിക്കാൻ ശ്രമിച്ചു എന്നേ പേ പേരിൽ അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയുണ്ടായി. എന്നാൽ മതിയായ തെളിവില്ലാത്തതിന്റെ പേരിൽ അദ്ദേഹം ആ കേസിൽ നിന്ന് മോചിതനാവുകയാണുണ്ടായത്. കോഴിക്കോട്ടിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത പരിപാടിയിൽ പ്രധാനക്ഷണിതാവായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിളിക്കുകയുണ്ടായി. 1920 ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായ സംഭവം നടക്കുന്നത്. മമ്പുറം കിഴക്കേ പള്ളിയിൽ ആയുധം ശേഖരിച്ചു എന്നാരോപിച്ച് ബ്രിട്ടീഷ് പട്ടാളം പള്ളിയിൽ കയറി ആക്രമിച്ചപ്പോൾ ജനങ്ങൾ ബ്രിട്ടീഷ് പട്ടാളത്തെ അടിച്ചോടിക്കുകയാണുണ്ടായത്. ഈ സംഭവത്തിന്റെ ഭാഗമായാണ് ആലി മുസ്ലിയാർ ഒരു സമാന്തര സർക്കാർ രൂപീകരിക്കുകയും 10 ദിവസത്തോളം ഭരിക്കുകയും ചെയ്തു. 10 ദിവസത്തിനു ശേഷം ഇതിന്റെ ഭരണം ഏറ്റെടുക്കുന്നത് കുന്നത്ത് കുഞ്ഞ് മുഹമ്മദ് ഹാജിയാണ്. അദ്ദേഹം മലയാള രാജ്യം എന്ന പേരിൽ വള്ളുവനാട്, കോഴിക്കോട്, ഏറനാട്, എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ച് ഇരുന്നൂറോളം പ്രവിശ്യയുള്ള ഒരു സമാന്തര സർക്കാർ വളർത്തിയെടുത്തു. പോലീസും പട്ടാളവും നികുതിയും പാസ്പോർട്ട് സംവിധാനം പോലും ഈ സർക്കാരിൽ ഉണ്ടായിരുന്നു. ഹിന്ദുവെന്നോ മുസ്ലിമെന്നോ ഇല്ലാതെ ഈ പ്രവിശ്യയിലേക്ക് കടന്നുവരുന്നവർ ആരായിരുന്നാലും വാരിയം കുന്നത്തിന്റെ സീൽ വെച്ച് പാസ്പോർട്ട് ഇല്ലാതെ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ല. മലയാള രാജ്യം എന്ന പേരിൽ ഈ സർക്കാർ വളരെ സജീവമായി പ്രവർത്തിച്ചത് ബ്രിട്ടീഷുകാരെ വളരെയധികം പ്രകോപിതരാക്കി. അതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സർക്കാർ വാരിയം കുന്നത്തിനെതിരെ ആരോപണങ്ങൾ അഴിച്ചുവിടുന്നത്. വാരിയം കുന്നത്ത് ഹിന്ദുക്കളെ വർഗീയതയുടെ പേരിൽ കൂട്ടമായി കൊല്ലുന്നു, അറവു ചെയ്യുന്നു, തൂക്കിലേറ്റുന്നു എന്നായിരുന്നു ആരോപണം. എന്നാൽ അതിന്റെ സത്യാവസ്ഥ അറിയിക്കുന്നതിന് വാരിയൻ കുന്നത്ത് തന്നെ  "THE HINDU" എന്ന പത്രത്തിൽ ഇംഗ്ലീഷിൽ ഒരു ആർട്ടിക്കിൾ അയച്ച്  പ്രസിദ്ധീകരിച്ചു. വാരിയം കുന്നത്ത് ഒരു ഹിന്ദുവിനെയും അന്യായമായി കൊലുത്തിയിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ നിലപാട് " ഹിന്ദുക്കളും നമ്മളെപ്പോലെ കഷ്ടപ്പെടുന്നവരാണ്. അവർ നമ്മുടെ സഹോദരങ്ങളാണ് അവരോടൊപ്പം ചേർന്ന് ബ്രിട്ടീഷ് സർക്കാരെ ഓടിക്കുകയാല്ലതെ അവരിലേക്ക് വർഗീയ വാദം അഴിച്ചു വിടുകയോ  കൊലപ്പടുത്താൻ ശ്രമിക്കുകയോ ഞാൻ ചെയ്തിട്ടില്ല" എന്ന് അദ്ദേഹം  വ്യക്തമാക്കി. ഒറ്റുകാരെ അതാരായിരുന്നാലും അവരെ വക വരുത്തുക എന്നതായിരുന്നു വാരിയം കുന്നത്തിന്റെ നിലപാട്. അദ്ദേഹം ബ്രിട്ടീഷന് പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന ചേക്കുട്ടി സാഹിബിന്റെ തലയറുക്കുകയും മഞ്ചേരിയിൽ തല പ്രദർശിപ്പിക്കുകയും ചെയ്തു. " ഏറനാട്ടുകാരെ, നമ്മൾ ഒരു വിഭാഗത്തിന് അടിമയായി കൊണ്ടിരിക്കുകയാണ്. നമ്മൾ കഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരാണ് ഇതിനുകാരണക്കാർ. അവരെ നമ്മൾ ഓടിക്കണം. നമ്മൾ അവരെ കീഴ്പ കീഴ്പ്പെടുത്തണം, അതിനു വേണ്ടി നമ്മൾ ആയ്യം മുത്ത് പൊരുതണം. ഇത് ബ്രിട്ടീഷുകാർക്കു വേണ്ടി ഏറനാടിനെ പ്രതിനിധീകരിച്ചേ ചേചേക്കുട്ടി സാഹിബിന്റെ തലയാണ്, ഞാൻ ഈ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്കെന്നെ ഇവിടെ വെച്ച് വധിക്കാമെന്ന് വാരിയം കുത്ത് തന്റെ പ്രജകളായ നാട്ടുകാരോട് പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ  വിത്തുണ്ട വർദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നാടുകാർ ശരിക്കുകയും അദ്ദേഹത്തിന്റെ കൂടെ കൂടുകയും ചെയ്തു. വാരിയംകുന്നത്തിന്റെ ഈ അടിക്കടിയുള്ള വളർച്ച ബ്രിട്ടീഷുകാർക്ക് തലവേദന സൃഷ്ടിച്ചു. 1922 ൽ ബ്രിട്ടീഷുകാർ വാരിയം കുന്നത്തിനെ പിടികൂടുകയും മഞ്ചേരിയിലെ വഴിയോരങ്ങളിലൂടെ അദ്ദേഹത്തെ നടത്തി. ജനുവരി 13 ന് അദ്ദേഹത്തെ ബ്രിട്ടീഷുകാർ കൊലപ്പെടുത്തി. കണ്ണുകെട്ടി, ചങ്ങലക്കിട്ട് , പിന്നിൽ നിന്ന് വെടിവച്ച് കൊല്ലുകയും ചെയ്തു. കൊലപ്പെടുത്തുന്ന വേളയിൽ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോട്ട വിളിച്ചു പറഞ്ഞു." നിങ്ങൾ എന്റെ കണ്ണുകൾ കെട്ടരുത്, നിങ്ങൾ എന്നെ ചങ്ങലക്കിടരുത്, നിങ്ങൾ എന്റെ മുനിൽ നിന്ന് വെടി വെക്കണം , ആ വെടിയുണ്ട എന്റെെ നെ നെഞ്ചിൽ ത ളക്കുന്നത് എനിക്ക് കാണണം, ഞാൻ ജനിച്ച ജീവിച്ച ഈ മണ്ണിൽ  ചേർത്ത് എനിക്ക് മരിക്കണം". തന്റെ മുന്നിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ബ്രിട്ടീഷ് പട്ടാളത്തിനു നേരെ വിരിമാർ കാണിച്ച് നെഞ്ചിലേക്ക് വെടിയുണ്ട ഏറ്റുവാങ്ങി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വം വഹിച്ചു.

       അധികാരത്തിന്റെ തിണ്ണബലത്തിൽ മാപ്പ് എഴുതിക്കൊടുത്തു അവരുടെ ഷൂ നക്കാൻ തയ്യാറായ  ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്യുകയും ചെയ്ത വിനായക് ദാമോദർ സവർക്കറുടെ ചിത്രം, സർക്കാർ ഓഫീസുകളിൽ ഗാന്ധിജിക്ക് സമീപം വെച്ച് മഹാനാക്കി വാഴ്ത്തുമ്പോൾ അഭിമാനം പണയം വയ്ക്കാതെ വീരമൃത്യുവരിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ധീരനായകന്മാരുടെ ചരിത്രം ഓർക്കപ്പെടേണ്ടത് തന്നെയാണ്.