ഒരു കഥാകാരന്റെ ആരംഭം

The Line

 രാവും  പകലും കടന്നുപോകുന്നു. എവിടെതുടങ്ങണം  എങ്ങനെ തുടങ്ങണമെന്നറിയില്ല. എഴുത്തുകാരൻ കവി അങ്ങനെ എന്താല്ലാമോ ആവാൻ ആഗ്രഹിക്കുന്നു. മനസ്സിൽ കഥയുടെയും കവിതകളുടെയും വരികൾ മിന്നിമറയുന്നു.പക്ഷെ എഴുതാനാവുന്നില്ല. ജീവിതയാത്രയിലെ പല ഘട്ടങ്ങളും കഥയെ ഴുതാൻ ഊർജം നൽകുന്നു. പക്ഷെ അവ യാത്രയിൽ വെച്ചു തന്നെ മഞ്ഞുപോകുന്നു. ഇല്ല, ഇങ്ങനെപോയാൽ പറ്റില്ല. ജീവിതത്തിലെ ആ കഥകളെ മായിക്കാൻ പറ്റില്ല. കാരണം അത് ജീവിതരേഖയാണ്. അതെ ഞാൻ പറയാൻ പോകുന്നത് ഒരു കഥകാരന്റെ അഥവാ ഒരു കവിയുടെ ആരംഭത്തെപറ്റിയാണ്.


"കാറ്റും മഴയുമെല്ലാം മേലിൽ തട്ടുന്നു, കാടും മലയുമെല്ലാം മറികടന്നുപോകുന്നു".സലീം തന്റെ മനസ്സിൽ എന്തിനെന്നറിയാതെ പലതും ചിന്തിച്ചുകൂട്ടുകയാണ്. അവൻ ഇപ്പോൾ ഒരു ദീർഘയാത്രയിലാണ്. ബസ്സിലെ സൈഡ് സീറ്റിൽ തലയും പുറത്തിട്ടിയിരിക്കുകയാണ്. തന്റെ സാഹിത്യലോകത്തുനിന്നു പെട്ടന്നതാ ഒരാൾ ഉണർത്തുന്നു. പൊക്കത്തിനനുസരിച്ച് വണ്ണമില്ലാത്ത ഒരു കൗമാരക്കാരൻ. ഈ "ബാഗ് ഒന്ന് മാറ്റാവോ" എന്ന് പറഞ്ഞതാ നിൽക്കുന്നു. സലീം തന്റെ ബാഗ് മടിയിൽ എടുത്തു പിടിച്ചു. അയാൾ ഇരുന്നപാടെ സംസാരിക്കാൻ തുടങ്ങി. "ഹോ!എന്തൊരു മഴ!സീറ്റുകിട്ടിയതു നന്നായി അല്ലെങ്കി വെള്ളത്തിൽ വീണ കോഴിയെ പ്പോലെ അവിടെ നിൽക്കേണ്ടി വന്നേനെ". സലീം ആ സംസാരത്തിന് സൗമ്യമായ ചിരിമാത്രം നൽകികൊണ്ട് ഉത്തരം നൽകി. അവന്റെ ആ പുഞ്ചിരി വീണ്ടും തന്റെ സാഹിത്യലോകത്തേക്ക് തിരിച്ചുവിട്ടു. അവൻ മനസ്സിൽ പറയാൻ തുടങ്ങി. മലപ്പുറത്തുകാരുടെ പ്രത്യേകതയാണോ ഇത്? ആരെക്കെകണ്ടാലും എടുത്തുചാടി സംസാരിക്കുക! അവൻ ആരാണെന്നോ എന്താണെന്നോ അറിയേണ്ട ?. ഒരു ആവശ്യവുമില്ല എന്നാലും! അവന്റെ ഈ ചിന്തയെ പൂർത്തിയാക്കാൻ വിധി അനുവദിച്ചില്ല ബസ് സ്റ്റാന്റിൽ എത്തി.


തന്റെ ഈ ഭാവനകളെല്ലാം ഒരു കഥയാക്കി എഴുതിയാലോ എന്ന് സലീം പലപ്പോഴും ചിന്തിക്കും. പക്ഷെ എവിടെ.............

ആൾക്ക് എഴുതാൻ മടിയാണ്. കഥ എഴുതാൻ സ്വസ്ഥമായ സ്ഥലം കണ്ടെത്തണം, സമയം കണ്ടെത്തണം,നന്നായി തല പുകപ്പിക്കുകയും വേണം. ആരോ പറഞ്ഞ് കേട്ടപോലെ എന്തെങ്കിലുമാവണമെങ്കിൽ താല്പര്യം മാത്രം പോരല്ലോ? സ്വല്പ്പം കഠിനാധ്വാനം  കൂടിവേണ്ടേ?. ഒത്തതാടിയും നല്ല കരുത്തുള്ള സലീം അക്കാര്യത്തിൽ പിന്നോട്ടാണ്.


അങ്ങനെയിരിക്കെ ഒരിക്കൽ സലീമിന് സാഹചര്യങ്ങൾ ഒത്തുകിട്ടി.അധിക ആളുകളും അറിയാത്ത എന്നാൽ പ്രശസ്തമായ അവന്റെ വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് അവൻ തന്റെ കലാവാസനകളെ പുറത്തുകൊണ്ട് വരാൻ പ്രതേക സമയം കണ്ടെത്തേണ്ടിവന്നില്ല. കാരണം അവന്റെ മാഷ് അതിനായി സമയം നൽകിയിരിക്കുകയാണ്. അപ്പോഴാണ് സലീം ഒരു കാര്യം മനസ്സിലാക്കിയത്.തന്റെ ചിന്തകളെ ഒരു കഥയാക്കി മാറ്റണമെങ്കിൽ അതിന് ഒരു തുടക്കവും അവസാനവും വേണമെന്ന്. ഒരു തുടക്കത്തിനായി സലീം കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. തന്റെ സുഹൃത്തുക്കളെല്ലാം എഴുതാൻ തുടങ്ങി. അങ്ങനെ അവൻ രണ്ടും കൽപ്പിച്ചു എഴുതാൻ  തുടങ്ങി.


"രാവും പകലുമെല്ലാം കടന്നുപോകുന്നു. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്നുമറിയില്ല". അവന്റെ എഴുത്തുകളിൽ തന്റെ ചിന്തകളെ കണ്ടെത്താൻ ആരംഭിച്ചു. അങ്ങനെയത് ഒരു കഥയാക്കി മാറ്റിമറിച്ചു. തന്റെ രചനയിൽ സലീം സ്വയം അഭിമാനം കൊണ്ടു.


അങ്ങനെയവൻ തന്റെ ചിന്തകളെ ആശയങ്ങളാക്കാൻ സ്വയം സമയം കണ്ടെത്താൻ ആരംഭിച്ചു. തുടക്കത്തിനും ഒടുക്കത്തിനുമായി  തലപുകപ്പിക്കാനുമാരംഭിച്ചു. അതായിരുന്നു സലീം എന്ന കഥാകാരന്റെ ആരംഭം