മഴയെന്ന ദൃഷ്ടാന്തം

Muhammad Naufal K S
പഠനം | നിഹാദ് പി. കെ 

ألمطر فى ألقرأن
ഖുർആനിലുടനീളം 23 സ്ഥലങ്ങളിലായി മഴയെ കുറിച്ച് അല്ലാഹു നമ്മോട് പറയുന്നുണ്ട്. മഴ അനുഗ്രഹമായിട്ടും ശിക്ഷയായിട്ടും അല്ലാഹു നമ്മുടെ മേൽ ഇറക്കി തന്നിട്ടുണ്ട്. ആ പ്രക്രിയ ഖുർആനും ശാസ്ത്രലോകവും ഒരുപോലെയാണ് പ്രതിപാദിക്കുന്നത്. കിലോമീറ്റർ ദൂരെ നിന്ന് ഓരോ തുള്ളിയായി മഴ നമ്മുടെ മേൽ വർഷിക്കുന്നു. ഇത്രയും അകലത്തിൽ നിന്ന് ഒരു ചെറിയ  കല്ല് നമ്മുടെ ശരീരത്തിൽ തറക്കുകയാണെങ്കിൽ നമ്മുടെ മരണം വരെ സംഭവിക്കും. മഴ നമ്മുടെ ഭൂലോകത്തിൽ നിന്ന് ഇല്ലാതായാൽ ഓരോ നാടുകളെയും പലതരത്തിൽ ബാധിക്കും. നമ്മുടെ വർഷക്കാലത്തിൽ ഉണ്ടാകുന്ന മഴയുടെ അഭാവം അത് ഭൂഗർഭ ജലത്തിനെ ബാധിക്കുന്നു. അതുകാരണംവേനൽക്കാലത്ത് ജല ലഭ്യതയെ ബാധിക്കുന്നു. നമ്മുടെ ജീവിതത്തിലെ ജലത്തിന്റെ ആവശ്യകത എടുത്തു നോക്കുകയാണെങ്കിൽ നമ്മൾ അതിരാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നു. നമുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പലകാര്യങ്ങൾക്കും നമ്മുടെ ദന്തങ്ങൾ വൃത്തിയാക്കാൻ  നമുക്ക്  അംഗസ്നാനം  ചെയ്യാനും പിന്നീട് നമുക്ക് കുളിക്കാനും വസ്ത്രങ്ങൾ അലക്കുവാനും ഭക്ഷണം പാകം ചെയ്യാനും പാനീയങ്ങളുണ്ടാക്കാനും വൈദ്യുതി നിർമ്മിക്കാനും എല്ലാ കാര്യങ്ങൾക്കും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് വെള്ളം. എത്രയൊക്കെ സാങ്കേതികവിദ്യയിൽ വളർന്നു എന്നു പറയുന്ന അമേരിക്ക,യൂറോപ്യൻ നാടുകളിൽ പോലും വെള്ളം ഉപയോഗിക്കാൻ ആവശ്യം നിർബന്ധിതരാണ്. എന്നാൽ മഴ ഒന്ന് കുറഞ്ഞു പോയാൽ നമ്മുടെ കൃഷിയെ ബാധിക്കും. നമ്മുടെ സർവ്വകാലങ്ങളെയും അത് ബാധിക്കും. എന്നാൽ മഴ ഒന്ന് കൂടിപ്പോയാൽ നമ്മുടെ ഭൂമിയെ തകിടം മറിക്കാൻ പോലും മഴക്ക് സാധിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, എന്നീ പല ദുരന്തങ്ങൾക്കും മഴ വലിയ പങ്കു വഹിക്കുന്നു. ഒരുപാട് പേരുടെ ആജീവനാന്ത സമ്പത്തും മറ്റും പ്രിയപ്പെട്ടവരെയും മഴക്ക് എടുക്കാൻ സാധിക്കും. മഴ എങ്ങനെ ഉണ്ടാകുന്നു എന്ന് പരിശോധിക്കുകയാണെങ്കിൽ  ആധുനിക ഭൗതികശാസ്ത്രം പറയുന്നത് മഴ ഉണ്ടാവുന്നത് കടൽ വെള്ളം ചൂടായി നീരാവിയാകുന്നു. കടൽവെള്ളം മാത്രമല്ല സസ്യങ്ങൾ വെയിലേറ്റ് അതിൽ നിന്ന് ഒരുതരം വാതകവും നീരാവിയായി പോകുന്നു. അങ്ങനെയാണ് ചെടികൾ വാടിപ്പോകുന്നത്. കാരണം ആ വാതകം പുറത്ത് പോവുമ്പോഴാണ് ചെടികൾ ഉണങ്ങുന്നത്. അങ്ങനെ ചെടിയിൽ നിന്നും കടൽ വെള്ളത്തിൽ നിന്നും ആകാശത്തേക്ക് പോകുന്ന നീരാവിയെ കാറ്റ് ആകാശത്തിൽ പരത്തുന്നു. അങ്ങനെ കാർമേഘം ഉണ്ടാവുകയും മഴ വർഷിക്കുകയും ഖുർആനിലൂടെ അല്ലാഹു ഈ പ്രക്രിയ വളരെ കൃത്യമായി വരച്ചു കാട്ടുന്നു. സൂറത്ത് റൂം 48 --ആം അധ്യായം (30,48)
الله الذي يرسل الريح فتثير سحأبأ فيبسطه فى ألسمأء كيف يشأء ويجعله کسفأ فترى ألودق يخرج من خلله فإذا دأصأب به من يشآء من عبأده إذاهم
 يستبشرون.
 അല്ലാഹു ആകുന്നു കാറ്റുകളെ അയക്കുന്നവൻ. ആ കാറ്റുകൾ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് ഇളക്കിവിടുന്നു. അതിനെ ആകാശത്ത് പരത്തുകയും ചെയ്യുന്നു. അതിന് പല കഷ്ണങ്ങൾ ആക്കുന്നു. അപ്പോൾ അതിൽ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം.

 ആഴത്തിൽ ചിന്തിച്ച് ഇജ്തിഹാദിലൂടെ വന്ന ഒരുപാട് ഖുർആൻ വിശദീകരണം ചെയ്യുന്ന പണ്ഡിതന്മാരുടെ അഭിപ്രായം നമുക്ക് കാണാൻ കഴിയും. അതായത് അല്ലാഹു  ഉദ്ദേശിക്കുന്ന സ്ഥലത്ത് മേഘത്തെ ഒരുമിച്ചു കൂട്ടുന്നു. അവൻ എല്ലാ നാടുകളിലേക്കും ഒരുപോലെയല്ല മഴ വർഷിപ്പിക്കുന്നത്. നമ്മുടെ കേരളം പോലെയുള്ള നാട്ടിൽ     മഴപെയ്താൽ അത് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. അമിതമായില്ലെങ്കിൽ. എന്നാൽ സൗദി അറേബ്യ പോലെയൊരു നാട്ടിൽ ചെറിയൊരു മഴപെയ്താൽ പോലും അവിടെ വെള്ളപ്പൊക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. അല്ലാഹു വളരെ കൃത്യമായിട്ടാണ് എല്ലാ കാര്യവും ചെയ്തു തീർക്കുന്നത്. ഈ ആയത്തിൽ അല്ലാഹു കാറ്റ് എന്ന് ഉദ്ദേശിക്കുന്നത് നീരാവിയാണ്. കടൽ വെള്ളം ചൂടായി നീരാവിയായി പോകുമ്പോൾ അതിൽ നിന്ന് ഉപ്പും ആവിയായി മഴ പെയ്യുമ്പോൾ എന്തുകൊണ്ട് മഴക്ക് ഉപ്പ് രുചി വരുന്നില്ല എന്ന ആശയം ഉണ്ടാകും.  എന്നാൽ നമ്മൾ ഒരു ചെറിയ പാത്രത്തിൽ വെള്ളം ചൂടാക്കുമ്പോൾ അതിലെ നീരാളി മാത്രം ഉയർന്നു പോകും ഉപ്പ് ആ പാത്രത്തിൽ തന്നെ കിടക്കും. മറ്റൊരു ആയത്തിനെ നമുക്ക് വിശദീകരിക്കാം സൂറത്തുൽ മുഅ്മിനൂൻ  പതിനെട്ടാം അധ്യായം
أنزلنأ من ألسمأء مأء يقدر فأسکنه فى الارض وإنا على ذه‍اب به لقدرون.
ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവിൽ വെള്ളം ചൊരിയുന്നു. എന്നിട്ട് നാം അതിനെ ഭൂമിയിൽ തങ്ങി നിർത്തുകയും ചെയ്തിരിക്കുന്നു. അവ വറ്റിച്ചു കളയാൻ നാം ശക്തനാകുന്നു.
 ഈ ആയത്തിന്റെ വിശദീകരണത്തിൽ നമുക്ക് കൂടുതലായി ശാസ്ത്രം പറയുന്നത് നോക്കാം.1 സെക്കന്റിൽ 16 മില്യൺ ടൺ  വെള്ളം ഭൂമിയിൽ നിന്ന് ബാഷ്പികരിക്കപ്പെടുന്നുവെന്ന് പറയുന്നു. തിരിച്ച് ഭൂമിയിലേക്കും ഇതേ അളവിൽ തന്നെയാണ് മഴ വർഷിക്കുന്നത്. ഭൂമിയിൽ നിന്ന് മേഘം  3 Km സ്ഥിതി ചെയ്യുന്നത്. ചിലപ്പോൾ 10 കിലോമീറ്റർ വരെ ഉയരവും ഉണ്ടായേക്കും.3 Km ൽ നിന്ന് മഴത്തുള്ളി വരേണ്ടത് 850 km/hr സ്പീഡിൽ ആയിരിക്കും. യഥാർത്ഥത്തിൽ ഒരു സാധാരണ വെടിയുണ്ടയുടെ വേഗം അങ്ങനെയാണെങ്കിൽ ഒരു വെടിയുണ്ടയുടെ വേഗത്തിൽ മഴ വർഷിച്ചാൽ എന്ത് സംഭവിക്കും എന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അത്ര വേഗത്തിൽ ആയിരിക്കും. ശക്തിയിൽ വെള്ളം ഉപയോഗിച്ചാൽ ഇരുമ്പ് വരെ മുറിക്കാൻ കഴിയുന്ന വാട്ടർ ജെറ്റ് പോലുള്ള സംവിധാനങ്ങൾ ആധുനിക സാങ്കേതിക ലോകം കണ്ടു പിടിച്ചിട്ടുണ്ട് ഏകദേശം 850 Km/hour വേഗത്തിൽ വരേണ്ട മഴ എങ്ങനെ 15 km/hour ആയി കുറയുന്നു എന്ന് നോക്കിയാൽ അള്ളാഹു നമുക്ക് അതീനപ്പെടുത്തി തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് എന്ന് വേണമെങ്കിൽ ഇതിനെ പറയാം.  ഭൗതികശാസ്ത്രത്തിൽ ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിട്ടുണ്ട്. (ടെർമിനന്റെൽ വെലോസിറ്റി). ഇത് വ്യക്തമായി പറഞ്ഞാൽ ദൂരത്തിൽ നിന്ന് വരുന്ന ഒരു വസ്തു നിശ്ചിത ദൂരം കഴിഞ്ഞാൽ അതിന്റെ വേഗത കുറയുന്നു. എന്നാൽ ഇത് നമുക്ക് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരു കിണറിലേക്ക് ഒരു കല്ല് വീണാൽ വെള്ളത്തിലെത്തുന്നു. അതിനുശേഷം അതിന്റെ വേഗത കുറഞ്ഞു വരുന്നു.