ദോബി : പച്ചയായ യാഥാർഥ്യം

The Line



to watch the shortfilm:

https://youtu.be/bx60Kjd3AaI


"സ്വാതന്ത്രവും അടിമത്തവും എന്നത് മാനസിക അവസ്ഥകളാണ്" എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് ഒരു പ്രപഞ്ചസത്യമാണ്. വ്യക്തികളെ രണ്ടായി തരം തിരിക്കാം ചൂഷിതരും ചൂഷകരും. ഏതൊരു സാമൂഹിക മേഘലയിലും ഈ രണ്ടു പെരെയും കാണാം. സ്വന്തം കാര്യങ്ങൾ അത്‌ എത്‌ വിധേനയും നേടിയെടുക്കുന്ന വിരുതർ അത് ഏത് മാർഗ്ഗത്തിലൂടെയുമാവാം ആരെ ഉപയോഗപ്പെടുത്താനും അവർ മടികാണിക്കില്ല എന്തിനും മുതിരുന്നവർ. രണ്ടാമത്തെ വിഭാഗം ഇവരുടെയെല്ലാം കല്പന അക്ഷരം പ്രതി അനുസരിച്ചു ഇഷ്ടത്തോടെയാണെങ്കിലും അനിഷ്ടത്തോടുകൂടിയാണെങ്കിലും മനസ്സിന് അടിമത്തം ബാധിച്ചതിനാൽ ചെയ്തുകൊടുക്കുന്ന ഇരകളെന്ന് വിളിക്കാവുന്ന കൂട്ടർ. ആദ്യത്തെ വിഭാഗത്തെ മനഃശാസ്ത്രത്തിന്റെ ഭാഷയിൽ ചൂഷകർ അഥവാ 'മാനിപ്പുലേറ്റർ' എന്നും രണ്ടാമത്തെ വിഭാഗത്തെ ചൂഷിതർ അല്ലെങ്കിൽ ഇരകൾ അതായത് 'വിക്‌റ്റിംസ്' എന്നും വിളിക്കാം.


ഇവിടെ മാനിപ്പുലേറ്റർ വിക്റ്റിമിനെ മാനസികമായാണ് ചൂഷണം ചെയ്യുന്നത് എന്നു മാത്രം. വിക്റ്റിം സാധാരണയായി വളർന്നു വന്ന സാഹചര്യവും മറ്റുമായി പലകാരണങ്ങളാൽ തന്റെ ആർജ്ജിത സ്വഭാവം (learned behaviour) മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന (people pleaser) അല്ലെങ്കിൽ വഴങ്ങുന്ന 'നോ'പറയാൻ അറിയാത്ത (അറിയാമെങ്കിലും എന്തോ ബുദ്ധിമുട്ടുള്ള) അതിനു സാധിക്കാത്ത വ്യക്തിയാവും എന്നാൽ നേരെ മറിച്ച്‌ മാനിപ്പുലേറ്റർ സ്വന്തം ആവശ്യങ്ങൾ വിക്‌റ്റിമിലൂടെ വിദഗ്ധമായി സാധിച്ചെടുക്കാൻ മിടുക്കുള്ളവരായിരിക്കും. വിക്റ്റിമിന്റെ വീക്ക്പോയിന്റ്‌ മനസ്സിലാക്കി അതിനനുസരിച്ച്‌ വിക്റ്റിമിനെ ഒന്നുകിൽ ഭീഷണിപ്പെടുത്തിയോ കാര്യം കഴിയാൻ വേണ്ടി സ്നേഹത്തിൽ പൊതിഞ്ഞോ മാനസികമായി പലരീതിയിലും വിക്റ്റിമിനെ പ്രലോഭിച്ചോ അടിമപ്പെടുത്തിയോ കാര്യങ്ങൾ ചെയ്യിക്കുന്നവർ. ഇവിടെ വിക്റ്റിമിന് ഈ ലൂപ്പിൽ നിന്ന് രക്ഷപ്പെട്ടുകൂടെ എന്നു നമ്മൾ ചിന്തിക്കുമെങ്കിലും മനസ്സിന് അടിമത്തം ബാധിച്ചുപോയ ഇവർക്ക് അതിനു കഴിയാതെ വരാതിരിക്കുകയാണ് പതിവായി സംഭവിക്കാറുള്ളത് എന്നാൽ കാര്യങ്ങൾ തിരിച്ചറിഞ്ഞ്‌ ഇത്തരം കെണികളിൽ നിന്ന് രക്ഷപ്പെടുന്നവരും കുറവല്ല. സാമൂഹത്തിൽ ഇത്തരം മാനസികമായി അടിമത്തം ബാധിച്ചവരെയും ഇവരെ മുതലെടുക്കുന്നവരെയും നമുക്ക് കാണാം എന്തിന് സ്വന്തം ഇട്ടാവട്ടത് പോലും നമ്മൾ ധാരാളം ഉദാഹരണങ്ങൾ കണ്ടുകാണും 'ദോബി' പറയുന്നതും അങ്ങനെയുള്ള ഒരു കഥയാണ്. ഹ്രസ്വരൂപത്തിലുള്ള സിനിമയിൽ വെറും മൂന്ന് ഡയലോഗ് സീക്വൻസ്‌ ആണുള്ളത്. സിനിമയിൽ മാനിപ്പുലേറ്റർ ആയി അഭിനയിക്കുന്ന അഭിനേതാവിന്റെ ആജ്ഞാപന സ്വരത്തിനു മുമ്പിൽ വിക്റ്റിം വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിക്കുന്നത് പോലെ പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മാനിപ്പുലേറ്റർ വിക്റ്റിമിന്റെ മനസ്സിലേക്ക് അപകർഷത ജനിപ്പിക്കും വിധം ഇരട്ടപ്പേരു വിളിച്ചു തളർത്തുകയാണ് ചെയ്യുന്നത്. സിനിമയുടെ അവസാനം വിക്റ്റിം രണ്ടും കൽപ്പിച്ചു തന്നാലാവുന്ന രീതിയിൽ എതിരാളിക്ക് പണികൊടുക്കുന്നതോടു കൂടെ സിനിമ അവസാനിച്ചുവെങ്കിലും പ്രതികരണവും പ്രതിരോധവും അപരാതമല്ല മറിച്ചു ഒരാൾക്ക് താൻ അല്ലെങ്കിൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ രീതിയിൽ മറുപടി നൽകേണ്ടത് അത്യാവശ്യമാണ് അതയാളുടെ കടമായാണ് എന്നും ഇല്ലെങ്കിൽ അത് തന്നോട് തന്നെ ചെയ്യുന്ന കുറ്റമാണ് എന്ന രീതിയിൽ പറഞ്ഞു വെക്കുന്നുണ്ട്. ഗ്രീൻവാലി അക്കാദമി വിദ്യാർത്ഥിയായ ഷിബിൻ ഷറഫ് സംവിധാനം ചെയ്ത ചിത്രത്തിന് അക്കാദമി അറബി അധ്യാപകൻ കൂടിയായ അമാൻ മഞ്ചേരിയാണ് കഥ എഴുതിയത്. ദോബി എന്ന രണ്ടുവാക്കിലൊതുങ്ങുന്നതല്ല സിനിമയുടെ രാഷ്ട്രീയം അത് സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളെ പ്രധിനിദാനം ചെയ്യുന്നു. അതിൽ സിനിമയുടെ പെരു പൊലെതന്നെ അലക്കുകാരുണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി മറ്റുള്ളവർക്ക് വേണ്ടി സ്വന്തം അഭിമാനവും അന്തസ്സും വിറ്റുതുലക്കേണ്ടി വന്നു ജീവിതം തള്ളിനീക്കുന്നവർ. ഇണ എത്ര മാനസികമായും ശാരീരികമായും പീഡനത്തിനും ചൂഷണത്തിനും വിധേയമാക്കിയാലും "ഏതായാലും ഇങ്ങനെയൊക്കെയായി ഇനി ജീവിക്കുകതന്നെ" എന്ന് കരുതി ജീവച്ഛവമായി ജീവിക്കുന്നവർ ഇങ്ങനെ തുടങ്ങി(ഇവ കേവല ഉദാഹരണങ്ങൾ മാത്രം) എണ്ണിയാലൊടുങ്ങാത്ത തരത്തിലുള്ള ഇരകളുടെ പക്ഷം പറയുന്ന സിനിമ പ്രശംസനീയമാണ്.