ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചറ്റ്ബോട്ടുകളും ; അറിയേണ്ടതെല്ലാം

The Line

കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ചാറ്റ് ബോട്ട് ആയ Chat GPT.
ഓപ്പണ്‍ എഐ (OpenAI) എന്ന കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ആണ് ചാറ്റ് ജിപിടി (ChatGPT).ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്. യന്ത്രങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തിക്കുന്നതിനായി മനുഷ്യര്‍ നിര്‍മിച്ച് നല്‍കിയ ബുദ്ധിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന് ലളിതമായി പറയാം. അതിനെ നിർമിത ബുദ്ധി എന്ന് വിളിക്കാം. എപ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് മനുഷ്യന്റെ ബുദ്ധിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.
കൊച്ചുകൊച്ചു സംശയങ്ങൾ മുതൽ ക്വാണ്ടം ഫിസിക്‌സും റോക്കറ്റ് സയൻസും മുതൽ ഒരുപാടു വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാമിനു കഴിയുന്നുണ്ട്.
മനുഷ്യന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യമാക്കാനാണ് ഈ രംഗത്തെ വിദഗ്‌ദ്ധ‌ർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനേയും, അലക്‌സയെയും പഠിപ്പിച്ചത് അതിനൊരു ഉദാഹരണമാണ്. റോഡിലൂടെ സ്വയം ഓടിച്ചു കൊണ്ടുപോകുന്ന ടെസ്ലയുടെ കാറുകൾ ഇതിനു മറ്റൊരു ഉദാഹരണമാണ്.
ചാറ്റ് ജിപിടി സ്വാഭാവിക ഭാഷ ഉപയോഗിച്ച് ചോദ്യങ്ങൾ ടൈപ്പുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനെ ചാറ്റ്ബോട്ട് സംഭാഷണം ആക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഉത്തരവും നൽകുന്നു. ഏതു തലത്തിലുമുള്ള എൻസൈക്ലോപീഡിയ ചോദ്യങ്ങൾ ചോദിക്കാം. ചോദ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉത്തരം നമുക്ക് ലഭിക്കുന്നതാണ്. ഇത് മനുഷ്യന് സാധിക്കാൻ കഴിയാത്തയത്ര ലക്ഷക്കണക്കിന് പുസ്തകങ്ങളും ഡാറ്റകളും അടങ്ങിയ ഒരു വിജ്ഞാന കേന്ദ്രമാണ്. ഇപ്പോള്‍ ഗൂഗിളില്‍ നമ്മള്‍ ഒരു വിവരം തിരയുമ്പോള്‍ ആ വിവരം ലഭിക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടം വെബ്‌സൈറ്റ് ലിങ്കുകള്‍ നമുക്ക് മുന്നില്‍ നിര്‍ദേശിക്കുകയാണ്. എന്നാല്‍ ചാറ്റ് ജിപിടി നമ്മുടെയെല്ലാം ഇന്റര്‍നെറ്റ് സെര്‍ച്ച് രീതികളെ അപ്പാടെ മാറ്റുകയാണ്. നമ്മള്‍ ചോദിക്കുന്ന വിവരം എന്താണോ അതിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ ലഭ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശദമായി പറഞ്ഞുതരും.
നിലവിൽ ചാറ്റ് ജിപിടിയിലെ വിവരങ്ങൾ 2021ന് മുമ്പ് നടന്ന സംഭവങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ചാറ്റ്ബോട്ടിന്റെ പരിമിതി. എന്നാൽ ഉപയോക്താകൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് കൂടുതൽ അറിവ് സമ്പാദിക്കാം. 
മനുഷ്യന്റെ ജോലിഭാരം കുറക്കുക തന്നെയാണ് chat gpt യുടെ മുഖ്യധർമ്മം. ഇത് കാരണം ഭാവിയിൽ ലക്ഷക്കണക്കിനാളുകളുടെ ജോലി സാധ്യതകൾ ഇല്ലാതാവാൻ വരെ സാധ്യതയുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ചാറ്റ് ജിപിടിയെ നൂറ് ശതമാനം വിശ്വാസയോഗ്യമല്ല.
പരിശീലിപ്പിക്കുന്നതിനായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ചാറ്റ് ജിപിടിയുടെ മറുപടികൾ. അല്ലാതെ നിങ്ങളുടെ താൽപര്യങ്ങളും സാഹചര്യങ്ങളും ചിന്താഗതികളും തിരിച്ചറിഞ്ഞുകൊണ്ടോ അവ പരിഗണിച്ചോ അല്ല. അപകടകരമായ വിവരങ്ങളും പങ്കുവെക്കാനിടയുണ്ടെന്ന മുന്നറിയിപ്പും പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി ഇറ്റലിയിലെ വിവര സംരക്ഷണ അതോറിറ്റി Chat GPT ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് 
അതുകൊണ്ട് ചാറ്റ് ജിപിടിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. ഇത് ഭാവിയില്‍ പരിഹരിക്കപ്പെട്ടേക്കാം.
വേഷൻ ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ള സേവനമാണ് സാധാരണ ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ചാറ്റിജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാവും. മുൻഗാമിയേക്കാൾ സുരക്ഷിതവും കൂടുതൽ കൃത്യതയും ഉണ്ടാവും ജിപിടി-4 ന്.
വാക്കുകൾക്കൊപ്പം ചിത്രങ്ങളും നിർദ്ദേശങ്ങളായി നൽകാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു 'മൾട്ടി മോഡൽ' എന്നാണ് ഓപ്പൺ എഐ വിശേഷിപ്പിക്കുന്നത്.
ഉപഭോക്താവ് നൽകുന്ന ടെക്സ്റ്റിലെ 25000 വാക്കുകൾ പ്രോസസ് ചെയ്യാനുള്ള കഴിവുണ്ട് ജിപിടി-4 ന്
സെർച്ചിലും ഓൺലൈൻ പരസ്യത്തിലും ഗൂഗിളിനുള്ള ആധിപത്യം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കൂടുതലാളുകളും സെർച്ച് ചാറ്റ്ബോട്ടുകളിലേക്കും മറ്റ് അപ്ലിക്കേഷനുകളിലേക്കും മാറുമ്പോൾ ഗൂഗിളിന്റെ പരസ്യ സംവിധാനത്തിന് ഇടിവു തട്ടുകയാണ്. ഇതിനാലാണ് ചാറ്റ് ജിപിടിയെ ഗൂഗിൾ കില്ലർ എന്ന് ചില വിദഗ്ദ്ധർ വിശേഷിപ്പിച്ചത്. എന്നാൽ ഗൂഗിൾ തങ്ങളുടെ ലാംഡാ എഐ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി ഗൂഗിൾ ബാർഡ് എന്ന ചാറ്റ് സേവനം ഇതിനെ മറികടക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിരിക്കുകയാണ്. ചാറ്റ് GPT പോലെയാണ് ഇതും പ്രവർത്തിക്കുന്നത് എന്നാൽ ചാറ്റ് ജിപിടിയില്‍ ചാറ്റ് മാത്രമെ യുള്ളൂ, ലിങ്കുകള്‍ ഇല്ല . ബാര്‍ഡിനോട് സംശയം ചോദിച്ചാല്‍ ഉത്തരം നല്‍കാനായി ഈ സംവിധാനം ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ എടുക്കും. പുതിയതും ഉന്നത നിലവാരമുള്ളതുമായ പ്രതികരണം നല്‍കാന്‍ കെല്‍പ്പുള്ളതാണ് ബാര്‍ഡ്. ഗൂഗിള്‍ ബാര്‍ഡിലൂടെ ഇപ്പോള്‍ നല്‍കാന്‍ പോകുന്നത് ലാംഡയുടെ മുഴുവന്‍ വേര്‍ഷനല്ല മുഴുവന്‍ ശേഷിയില്ലാത്ത ലൈറ്റ്' വേര്‍ഷനാണ് അതിനെ പ്രവര്‍ത്തിപ്പിക്കാന്‍ അധികം കംപ്യൂട്ടിങ് ശക്തി വേണ്ടിവരില്ല. ബാര്‍ഡ് ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം ഘട്ടംഘട്ടമായി ആയിരിക്കാം സേര്‍ച്ച് എൻജിന്‍ മികവ് കാണിച്ചു തുടങ്ങുക. നിലവില്‍ ചാറ്റ്ജിപിടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിനായിരിക്കും ഊന്നല്‍. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ലാംഡയുടെ ശേഷി പ്രദര്‍ശിച്ചപ്പോള്‍ അതിന് കഥകളും മറ്റു എഴുതാനുള്ള കഴിവും കാണിച്ചിരുന്നു.എന്നാല്‍ ലാംഡയ്ക്ക് ഇപ്പോള്‍ കഥയെഴുത്തില്‍ വേണ്ട വഴക്കമില്ലെന്നും എഴുത്തുകാരുമായി സഹകരിച്ചു മാത്രമേസാധിക്കൂ എന്നും ഗൂഗിള്‍ പറഞ്ഞിരുന്നു. പക്ഷേ, അതും മാറും. വിവിധ വീക്ഷണകോണുകളില്‍ നിന്ന് ഒരേ കാര്യം, അത് സങ്കീര്‍ണമാണെങ്കില്‍ കൂടി വിശകലനം ചെയ്ത് ലളിതമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിച്ചു നല്‍കാന്‍ ബാര്‍ഡിന് സാധിച്ചേക്കുമെന്നു വിദഗ്ദ്ധർ പറയുന്നത്. ബാര്‍ഡിനെ ഇപ്പോള്‍ ഗൂഗിള്‍ ഇറക്കാനുള്ള കാരണം ഗൂഗിളിനോട് ഒരിക്കലും മത്സരിക്കാനാവാതിരുന്ന മൈക്രോസോഫ്റ്റ് ബിങ്ങില്‍ ചാറ്റ്ജിപിടി ഉള്‍പ്പെടുത്തുമ്പോള്‍ അത് ഗൂഗിള്‍ സേര്‍ച്ചിന് വെല്ലുവിളിയാകുമോ എന്ന് കരുതിയിട്ടാകാം.
ചാറ്റ് ജിപിടിയെയും സമാനമായ മറ്റ് ഉല്‍പന്നങ്ങളെയും നേരിടാന്‍ പുതിയ എഐ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രൂത്ത് ജിപിടി എന്നായിരിക്കും പേര് . മെറ്റയും (ഫെയ്സ്ബുക്) അവരുടെ ഭീമൻ ഭാഷാ മോഡൽ (ലാർജ് ലാംഗ്വേജ്‌ മോഡൽ) ആയ LLaMA ഫെബ്രുവരിയിൽ അവതരിപ്പിച്ചു. ചൈനയിലെ ബൈഡുവും അവരുടെ ചാറ്റ്ബോട്ട് സേവനം ഏർണി എന്ന പേരിൽ ഈമാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നു നാവെറും റഷ്യയിൽ നിന്നു യാൻഡക്സും രംഗത്തു വരും. ചാറ്റ് ജിപിടിയുടെ കുതിച്ചുചാട്ടം മാർക്കറ്റിനെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇനി വരുന്ന നാളുകൾ കടുത്ത പോരാട്ടത്തിന്റേതായിരിക്കും.