യൂറോപ്പ്യൻ ഫുട്ബോളിനിത് പുതുയുഗം

The Line
യൂറോപ്യൻ ഫുട്ബോൾ മൈതാനങ്ങൾ പുതുയുഗത്തിനായി പന്ത് തട്ടി തുടങ്ങി. 2023/ 24 സീസണിന് തുടക്കമായി, ഒമ്പത് മാസം നീണ്ടുനിൽക്കുന്നതാണ് സീസൺ. ലോക ഫുട്ബോളിലെ മികച്ച ലീഗുകളായ ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗും, സ്പെയിനിലെ ലാലിഗയും, ഇറ്റലിയിലെ സീരിയേയും, ജർമ്മനിയിലെ ബുണ്ടസ്ലീകയും, ഫ്രാൻസിലെ ലീഗ് വൺ എന്നിവക്കാണ് ഓഗസ്റ്റിൽ തുടക്കമായത്.


വർഷങ്ങളായി ഫുട്ബോൾ ലോകം അടക്കി ഭരിച്ച രാജാക്കന്മാർ ഇല്ലാതെയാണ് യൂറോപ്പ് പുതു സീസണിന് തുടക്കം കുറിച്ചത്. അർജന്റീനക്കാരൻ ലയണൽ മെസ്സിയും,പോർച്ചുഗീസുകാരൻ ക്രിസ്ത്യാനോ റൊണാൾഡോയും, ചരിത്രത്താളുകളിൽ രചിച്ച റെക്കോഡുകൾക്കും മായാജാലങ്ങൾക്കും ഇനി പുതിയ അവകാശികൾ പിറക്കുമോ എന്നത് നമുക്ക് കാത്തിരുന്ന് കാണാം.

മെസ്സിയും, റൊണാൾഡോയും,നെയ്മറും യൂറോപ്പിൽ കളിക്കുന്നത് ഏറെ കാലമായി നാം കാണുന്നു. ഇവർ ലോകത്തെ തന്നെ വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസങ്ങളായിരുന്നു . ഇവർ നേടിയ നേട്ടങ്ങൾ വെറും യൂറോപ്യൻ റെക്കോർഡുകൾ മാത്രമല്ല ലോകത്ത് തന്നെ പല റെക്കോർഡുകളും ഇവരുടെ പേരിലാണ്.


ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഏറ്റവും മികച്ച കളിക്കാരാണെന്നത് സംബന്ധിച്ച് ഫുട്‌ബോളിലെ ഇതിഹാസ താരങ്ങൾക്ക് ഒരേ അഭിപ്രായമാണ്.
മെസ്സിയും,ക്രിസ്റ്റ്യാനോയും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നും ഇരുവരും ഒരേ കാലയളവില്‍ കളിക്കുന്നു എന്നത് മനോഹരമായ കാര്യമാണെന്നും ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ഏഷ്യൻ രാജ്യമായ സൗദിയിലെ അൽ നസർ ക്ലബ്ബിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ കൂടുമാറി. ഈ സീസണിൽ നോർത്തമേരിക്കൻ രാജ്യമായ അമേരിക്കയിലെ ഇൻറർ മിയാമിയിലേക്ക് ലയണൽ മെസ്സിയും കൂടുമാറി. സൗദി ക്ലബ്ബായ അൽ ഹിലാലിലേക്കാണ് ബ്രസീലിയൻ താരം നെയ്മർ പോയത്. മറ്റൊരു സൗദി ക്ലബ്ബായ അൽ ഇത്തിഹാദിലേക്കാണ് നിലവിലെ ബാലൻഡിയോർ ജേതാവായ കരിം ബെൻസേമ പോയത്.

1956 മുതൽ ഫ്രഞ്ച് വാർത്താ മാഗസിനായ ഫ്രാൻസ് ഫുട്ബോൾ ഓരോ വർഷവും സമ്മാനിക്കുന്ന മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡായ ബാലൻഡിയോർ മെസ്സിക്ക് ഏഴ് തവണയും ക്രിസ്റ്റ്യാനോക്ക് അഞ്ച് തവണയും കരീം ബെൻസേമക്ക് ഒരു തവണയും ലഭിച്ചു.

യൂറോപ്യൻ മൈതാനങ്ങളിൽ ഇനി ഏക ബാലൻഡിയോർ ജേതാവ് മാത്രമേ അവശേഷിക്കുന്നുള്ളൂ അത് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മിഡ്ഫീഡറായ ലൂക്കാ മോഡ്രിച്ച് മാത്രമാണ്.

യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് ലഭിക്കുന്ന യൂറോപ്യൻ ഗോൾഡൻ ഷൂ മെസി ആറ് തവണയും ക്രിസ്റ്റിയാനോ നാല് തവണയും നേടി.

യുവേഫ നൽകി വരുന്ന ബെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് ക്രിസ്റ്റിയാനോ റൊണാൾഡോ മൂന്ന് തവണയും. ലയണൽ മെസി രണ്ട് തവണയും. കരീം ബെൻസീമ ഒരു തവണയും നേടി.

2000 മുതൽ നൽകിവരുന്ന കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം മെസ്സിയല്ലാതെ മറ്റൊരു ഫുട്ബാൾ താരവും ഇതുവരെ നേടിയിട്ടില്ല. 2020ലും 2023ലുമായി രണ്ടുതവണയാണ് മെസ്സി ഈ നേട്ടം കൈവരിക്കുന്നത്.

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏറെ കാലം കളിച്ചത് സ്പാനിഷ് ലീഗായ ലാലിഗയിൽ ആണ്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ലയണൽ മെസ്സിയാണ് . അദ്ദേഹം 474 ഗോളുകളാണ് ബാഴ്‌സലോണയ്ക്കായി ലാലിഗയിൽ നേടിയത്.
രണ്ടാമതുള്ളത് ക്രിസ്ത്യാനോ റൊണാൾഡോ ആണ്. അദ്ദേഹം 311 ഗോളുകളാണ് ലാലിഗ മത്സരങ്ങളിൽ റയൽ മാഡ്രിഡിന് വേണ്ടി നേടിയത്.

ലോക ഫുട്ബോളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. അദ്ദേഹം പോർച്ചുഗലിനായി 123 ഗോളുകളാണ് നേടിയത്.രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമാണ് ലയണൽ മെസ്സി അദ്ദേഹം അർജൻ്റീനക്കായി 103 ഗോളുകളാണ് നേടിയത്.

2030 ലോകകപ്പിനായി ആധിധേയത്വം വഹിക്കാനുള്ള മോഹവുമായി സൗദി സർക്കാറിൻ്റെ മിഷൻ 2030ന്റെ ഭാഗമായി സൗദി പ്രൊ ലീഗിലെ ക്ലബ്ബുകളുമായി സൗദി സർക്കാർ സഹകരിച്ച് യൂറോപ്പിലെ മികച്ച താരങ്ങളെ സൗദിയിൽ കളിപ്പിച്ച് ലോകത്തെ മികച്ച ലീഗുകളിൽ ഒന്നാക്കുക എന്ന ഉദ്ദേശത്തോടെ യൂറോപ്പിലെ പല മികച്ച താരങ്ങളെയും ഈ സീസണിൽ സൗദിയിലെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ എത്തിച്ചാണ് സൗദി ഇതിന് തുടക്കം കുറിക്കുന്നത്. ഈ സീസണിലാണ് കരിം ബെൻസെമ, എൻഗോളോ കാന്റെ, ജോർദാൻ ഹെൻഡേഴ്സൺ,സാദിയോ മാനെ.
മാർസെലോ ബ്രോസോവിച്ച, നെയ്മർ ജൂനിയർ, റിയാദ് മെഹ്റസ്,ഫാബിഞ്ഞോ, റോബർട്ട് ഫെർമിഞ്ഞോ, എഡ്വാർഡ് മെൻഡി എന്നിവരുൾപ്പെടെ 30 ലധികം താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഇനിയും വമ്പൻ താരങ്ങൾ സൗദിയിൽ എത്തുമെന്നാണ് സൗദി ക്ലബ്ബുകൾ യൂറോപ്യൻ ക്ലബ്ബുകളുമായുള്ള ചർച്ചകളിൽ നിന്നും ട്രാൻസ്ഫർ വിധക്ത്തരിൽ നിന്നും മനസ്സിലാകുന്നത്.

സൗദിയിലെ ഫുട്ബോളുകളി കാണാൻ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഒരുങ്ങിത്തുടങ്ങി.കാരണം മികച്ച താരങ്ങളും മികച്ച പരിശീലകരും സൗദിയിലെത്തിയത് കൊണ്ടാണ്. 


പ്രമുഖ താരങ്ങളുടെ അഭാവം യൂറോപ്യൻ ഫുട്ബോളിൽ എപ്രകാരം ബാധിക്കുമെന്ന് നമുക്ക് കാണാം. 
ഭാവി താരങ്ങളായി ഫുട്ബോൾ ലോകം കാണുന്ന ഇംഗ്ലണ്ടിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം, നോർവേ താരം ഏർലിങ് ഹാലണ്ട്, ഫ്രാൻസ് താരം കെലിയൻ എംബാപ്പെ, ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയർ, ഇവരോ അതോ മറ്റു താരങ്ങളോ, ആരിനി യൂറോപ്യൻ ഫുട്ബോളിൽ പുതു ചരിത്രം തീർക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.