മരണം | കവിത

The Line
✍️അഹ്‌മദ്‌ മിൻഹാജ്

മരണം 
നീതിക്കു വേണ്ടി ശബ്ദിച്ച
കൈകൾക്ക് മരണം
ഫാസിസ്റ്റ് വെടിയുണ്ടകൾ തുളച്ചുകയറിയ
മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മരണം.

എന്തിനാണവർ നിന്നെ കൊന്നത്
നിന്റെ വാക്കുകൾക്ക് മൂർച്ചയുള്ളതിനാലോ.
നിന്റെ ശബ്ദത്തിന്റെ നിർഭയത്തത്താലോ.
നിന്റെ ചോദ്യത്തിനുത്തരം
ഇല്ലാഞ്ഞിട്ടോ.

 നിന്റെ ശരീരം തുളച്ചു പുറത്തുവന്ന
രക്തത്തുള്ളികൾ
ഭൂമിയിൽ മഷിയായി മാറും.
നിനക്ക് വേണ്ടി കത്തിയ മെഴുകുതിരികൾ
അനീതിയുടെ ചോദ്യചിഹ്നമാകും.

കാലത്തിനു വേണ്ടി,
നാടിന് വേണ്ടി,
സത്യത്തിനു വേണ്ടി,
ആയിരം എഴുത്തുകാർ പുനർജനിക്കും.
നിന്റെ പാത പിൻപറ്റി അവരുടെ തൂലിക
സത്യത്തിനായി ചലിക്കും.
പിന്നെ,
നിന്റെ ചോദ്യത്തിൽ നിന്ന് പ്രചോദനം കൊണ്ടവർ
ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടേയിരിക്കും