ലേഖനം | മുഹമ്മദ് ആഷിഖ്. എൻ
1296ൽ ശിഹാബുദ്ധീൻ മസൂദിന്റെ മകനായാണ് അലി ഗുർശപ് ജനിക്കുന്നത്. സഹോദരന്റെ മരണ ശേഷം ഖിൽജി ഭരണാധികാരിയായ ജലാലുദ്ധീൻ ഖിൽജി സഹോദരപുത്രനെ ഏറ്റെടുത്തു. അങ്ങനെ അലി ഗുർശപ് വളർന്നു നല്ല ആരോഗ്യവാനായ യുവാവായി. 1291ൽ കരയുടെ ഗവർണർ പദവിയും 1296ൽ ദിൽസയിലെ ലാഭകരമായ റൈഡിനു ശേഷം അവധ് ഗവർണർ സ്ഥാനവും നേടി. റെയ്‌ഡിൽ നിന്ന് കിട്ടിയ ലാഭം കൊണ്ട് ജലാലുദ്ദീനെതിരെ കലാപം നടത്തുകയും കാരയിലെ മാലിക് ചഞ്ചുവിന്റെയും കീഴാള പ്രഭുക്കൻമാരുടെയും പ്രേരണകൊണ്ട് CE 1296ൽ ജലാലുദിനെ വധിക്കുകയും സ്വയം രാജാവായി പ്രഖ്യാപിക്കുകയുംചെയ്തു. എന്നാൽ രാജാധികാരം ഏറ്റെടുത്തതോടുകൂടി അദ്ദേഹം ഒരുപാട് പോരാട്ടങ്ങൾക്ക് വിധേയമായി. അതിൽ പ്രധാനപ്പെട്ടതാണ് മംഗോൾ അക്രമങ്ങൾ.
ഏകദേശം 6 മംഗോൾ അക്രമങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്. ആദ്യത്തേത് CE1296ലാണ് ഉണ്ടായത് പിന്നെ CE1299,CE1299ന്റെ അവസാനം,CE1303,CE 1305,CE 1306 എന്നീ വർഷങ്ങളിലാണ് മംഗോൾ അക്രമങ്ങൾ ഉണ്ടായത്. എന്നാൽ ഇതിലെല്ലാം മംഗോളിന് അവരുടെ സൈന്യത്തെ നഷ്ടമാവുകയാണുണ്ടായത് ഇതിൽ പ്രധാനപ്പെട്ടതാണ് തേവണ മംഗോൾ അക്രമങ്ങൾ. അദ്ദേഹം ഖിൽജി സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായിരുന്നു അന്നത്തെ ഉത്തരേന്ധ്യയിലെ വലിയഭാഗവും അദ്ദേഹം ഭരിച്ചിരുന്നു. സൈനിക ശക്തിക്കും,സാമ്രാജ്യ വിപുലീകരണത്തിനും പേരുകേട്ട ചക്രവർത്തിയുമായിരുന്നു. അലാവുദ്ദീൻ ഖില്ജി സൈനികർക്ക് നേരിട്ടാണദ്ദേഹം പണം നൽകിയിരുന്നത്. ദക്ഷിണേന്ത്യയിൽ നടത്തിയ അക്രമങ്ങളുടെ പേരിൽ മുസ്ലിം ഇന്ത്യയുടെ സമുദ്രഗുപ്തൻ എന്ന് അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം കച്ചവടത്തിലും ശ്രദ്ധ പുലർത്തിയിരുന്നു. ഇന്ത്യയിലാദ്യമായി വില നിയന്ത്രണവും നടപ്പിലാക്കി, കമ്പോള കാര്യങ്ങൾ നോക്കി നടത്തുന്ന ഉദ്യോഗസ്ഥന് (ശാഹ്‌നാ) എന്ന പദവി നൽകി. കൂടാതെ അദ്ദേഹം നടപ്പിലാക്കിയ നികുതി സമ്പ്രദായമാണ് പിൽ
ക്കാലത്ത് പല രാജാക്കന്മാരും നടപ്പിലാക്കിയത്. ഇഖ്‌ത സമ്പ്രദായത്തെ അദ്ദേഹം നിർത്തലാക്കി. സ്വന്തമായി സൈന്യത്തെ നിലനിർത്തിയ ആദ്യ സുൽത്താനയും ദക്ഷിണേന്ത്യ ആക്രമിച്ച സുൽത്താനായും അറിയപ്പെടുന്നു.
2018ൽ റിലീസായ പദ്മവാദ് എന്ന സിനിമക്ക് ശേഷമാണ് ഇന്ത്യക്കാർ അലാവുദ്ദീൻ ഖിൽജിയെ സംസാര വിഷയമാക്കിയത്.