വെളിച്ചം / #1
അഹ്സാസ് സി. പി
മനുഷ്യരെ നേർവഴിയിൽ ആക്കാൻ വേണ്ടി അല്ലാഹു ഭൂമിയിലേക്ക് നിയോഗിച്ചവരാണ് പ്രവാചകന്മാർ. അവർക്ക് നേരിടേണ്ടി വന്നത് ഭരണാധികാരികൾ,പ്രമാണിമാർ,പുരോഹിതന്മാർ,ധിക്കാരികൾ,എന്നിവരെയായിരുന്നു.തിന്മയുടെ ശക്തികേന്ദ്രങ്ങളിലേക്ക് ഒറ്റയാൻ പ്രസ്ഥാനമായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാർ.അസമാനിയമായ ധൈര്യവും,ആകർശകമായ ജീവിത ശൈലിയും,ഒക്കെ ഇവരുടെ പ്രത്യേകതയാണ്.അങ്ങനെയുള്ള ഒരു പ്രവാചകനെ പറ്റിയാണ് ഞാൻ ഇവിടെ പറയുന്നത് .
മെസപ്പൊട്ടോമിയൻ ജനതയുടെ വിമോചനം ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട പ്രവാചകനാണ് നൂഹ് (ആ).എന്നാൽ മെസപ്പൊട്ടോമിയൻ ജനതയാകട്ടെ അവരിലുണ്ടായിരുന്ന വദ്,സുവാഹ്,യഗൂസ്,നസർ തുടങ്ങിയ നേതാക്കളുടെ മരണ ശേഷം അവരെ ആരാധിക്കാനും തുടങ്ങി. അവരുടെ വിഗ്രഹങ്ങൾ വെച്ചായിരുന്നു ജനങ്ങൾ ആരാദിച്ചിരുന്നത്.ജനങ്ങളുടെ പണം കൊള്ള നടത്തുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.അവരുടെ ഭരണത്തിന് കീഴിൽ ജനങ്ങളെ ദ്രോഹിക്കാനും,പീഡിപ്പിക്കാനും തുടങ്ങി .ഈ സമയത്താണ് അല്ലാഹു നൂഹ് (അ) നിയോഗിക്കുന്നത്.
വിഗ്രഹാരാധനയുടെ യുക്തിരാഹിത്യവും സാക്ഷാൽ സൃഷ്‌ടാവായ അല്ലാഹുവിനെ അനുസരിക്കേണ്ടതിന്റെ അനിവാര്യതയും മനുഷ്യനോടു പുലർത്തേണ്ട നീതിയും അദ്ദേഹം അവരെ ഉണർത്തി.ഇതിലുടെ ഒരുപാട് ആളുകൾ ഇസ്‌ലാം സ്വീകരിച്ചു ഇതറിഞ്ഞ അവിടത്തെ പ്രമാണിവർഗ്ഗം അദ്ദേഹത്തെയും അദ്ദേഹത്തിൽ വിശ്വസിച്ച ജനങ്ങളേയും കളിയാക്കി.നീ ഒരു മനുഷ്യനല്ലേ നിന്നിൽ വിശ്വാസിച്ചവരാകട്ടെ പൊട്ടൻ മാരാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കി. എന്നിട്ടും നൂഹ് (അ)അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചിരുന്നു .അല്ലാഹുവിന്റെ പ്രത്യേകതകൽ പറഞ്ഞും,അവൻ ഏല്ലാം പൊറുക്കുന്നവനാണ് എന്നും പറഞ്ഞിട്ടും അവർ അതൊക്കെ നിരസിച്ചു.അങ്ങനെ ദൈവിക സന്ദേശങ്ങൾ എത്ര കേട്ടിട്ടും സ്വീകരിക്കാൻ കൂട്ടാകാത്ത ധിക്കാരി വർഗത്തെ ഒടുവിൽ അല്ലാഹു വമ്പിച്ച ജലപ്രളയത്തിലൂടെ നശിപ്പിക്കുകയാണ് ചെയ്‍തത്.
ഇതിലുടെ നമുക്ക് കിട്ടിയ ചരിത്ര സന്ദേശം എന്തെന്നു വെച്ചാൽ 950 വർഷത്തോളം ദൈവ പ്രീതിക്ക് വേണ്ടി ജനങ്ങളെ പ്രവാചകന്മാർ ക്ഷണിച്ചെങ്കിലും അൽപം ജനങ്ങൾ മാത്രമാണ് വിശ്വസിച്ചത്.എത്ര പേർ സന്മാർഗികളായി എന്നതിലല്ലകാര്യം.എത്ര പേരിലേക്ക് സന്മാർഗം എത്തിച്ചു എന്നതാണ്
ശ്രദ്ധിക്കേണ്ടത്.
സച്ചദ്ധരായ പൂർവികരോടുള്ള സ്നേഹം ആരാധനയായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം അതിന് നാഥൻ അനുഗ്രഹിക്കട്ടെ.