ക്രി. 1288 - മുതൽ നീണ്ട ആറ് നൂറ്റാണ്ടോളം കാലം നിലനിന്ന ഒരു സാമ്രാജ്യമാണ് ഉസ്മാനിയ്യ സാമ്രാജ്യം ഒരു കൊച്ചു ഗോത്രത്തിൽ നിന്ന് തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളും കീഴടക്കിയ ഒരുവൻ സാമ്രാജ്യം . നിലവിലെ ഇന്ത്യാ -പാക്ക് ഭാഗത്ത് അലാവുദ്ദീൻ ഖിൽജി ഭരണം നടത്തിയ സമയത്താണ് ഈ സാമ്രാജ്യം വളർന്നു വന്നത്. വംശപരമായി തുർക്കികളായ ഇവർ സൽജൂഖ് പിതാമഹൻ ഓഗുസ് വംശത്തിൽ പെട്ടവനാണ്. സൽത്വനത്ത് ഉസ്മാൻ , ദൗലത്ത് ഉസ്മാൻ എന്നാ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. ധീരനും നീതിമാനുമായ ഉസ്മാൻ ഗാസിയായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ഉസ്മാനിയ സാമ്രാജ്യത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു സ്വപ്നദർശനം ഉസ്മാൻ ഗാസിക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതിങ്ങനെയാണ് : ഒരു വടവൃക്ഷം ശാഖകളോടു കൂടി പുറപ്പെട്ടു. അതിന്റെ ശാഖകൾ കടലും കരയും മൂടി. അതിന്റെ അടിയിൽ നിന്ന് നാല് വൻനദികൾ പ്രവഹിച്ചു. വൃക്ഷത്തിന്റെ ശാഖകൾ നാല് മഹാ പർവതങ്ങൾക് മേലെയായിരുന്നു. ശക്തിയായ ഒരു കാറ്റടിച്ചപ്പോൾ വൃക്ഷത്തിന്റെ ഇലകൾ ഒരു മഹാ നഗരത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. രണ്ടു സമുദ്രങ്ങളും രണ്ടു വൻകരയും സംഗമിക്കുന്ന ഭാഗത്താണ് ആ നഗരം സ്ഥിതി ചെയ്തിരുന്നത്. അതൊരു മോതിരം പോലെയായിരുന്നു. ഉസ്മാൻ ആ മോതിരം എടുത്താണിയാൻ ആഗ്രഹിച്ചു. പക്ഷേ അപ്പോഴേക്കും അദ്ദേഹം ഉണർന്നു.(ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം p.g 181)
നിരവധി സത്ഗുണങ്ങൾക്ക് ഉടമയായിരുന്നു ഉസ്മാൻ. ഉസ്മാനിയ്യ സാമ്രാജ്യത്തിലെ ഭരണാധികാരികളുടെ സിംഹാസനാരോഹണ സമയത്ത് അദ്ദേഹത്തിന്റെ വാൾ കൊണ്ട് വന്നു. ഉസ്മാന്റെ സദ്ഗുണങ്ങൾ ഇവരിലും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുക തുർക്കികൾകിടയിൽ പതിവായിരുന്നു. ബുർസ പോലുള്ള അന്നെത്തെ വലിയ ബായ്സന്റെയ്ൻ നഗരങ്ങൾ ഉസ്മാന്റെ കാലത്തു തന്നെ കീഴടക്കിയിരുന്നു. ബുർസ കീഴടക്കി ദിവസങ്ങൾക്കകം ഉസ്മാൻ ഇഹലോകംവാസം വെടിഞ്ഞു.
ഉസ്മാന്റെ ഭരണ ശേഷം മകൻ ഓർഹാൻ ഭരണത്തിലേറി(ക്രി. 1326-1359)ഇദ്ദേഹത്തിന്റെ കാലത്താണ് യനീഷറി എന്ന സൈന്യം രൂപം കൊണ്ടത് ലോകത്തിലെ ആദ്യത്തെ വ്യവസ്ഥാപിത സൈന്യമാണിത്. അലാവുദ്ധീൻ എന്ന സഹോദരണയിരുന്നു അദ്ദേഹത്തിന്റെ പ്രധാന മന്ത്രി.
ഓർഹാന്റെ മരണശേഷം പുത്രൻ മുറാദ് ഭരണത്തിലറി (ക്രി.1359-1389)തുർക്കിയുടെ ചുവന്ന അമ്പിളിക്കലയുള്ള പതാക ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
മുറാദിന് ശേഷം പുത്രൻ ബയാസിദ് (ക്രി.1389-1402)അധികാരത്തിലേറി ഈ കാലഘട്ടത്തിൽ തിമൂർ ഉസ്മാനിയ സാമ്രാജ്യത്തെ ആക്രമിച്ചതും സാമ്രാജ്യത്തിന്റെ താളം തെറ്റുകയും ചെയ്തു.
മുഹമ്മദ് ചാലിബി
ബായാസിന്റെ മരണശേഷം മുഹമ്മദ് (ക്രി 1412-1421)ഭരണത്തിലേറി.ഇദ്ദേഹമാണ് ഉസ്മാനിയ ഖിലാഫത്തിന്റെ രണ്ടാം സ്ഥാപകനായി അറിയപ്പെടുന്നത്.
മുറാദ് രണ്ടാമൻ (ക്രി.1421-1481)
മുഹമ്മദ് അൽ ഫാത്തിഹ് കോൺസ്റ്റാൻഡിനോപ്പിൽ കീഴടക്കി (ക്രി. 1451-1481).
അബ്ദുൽ ഹമീദ് രണ്ടാമന്റെ(ക്രി. (1922-1924)കാലത്ത് ഒന്നാം ലോകമഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിൻ ഫലമായി ആ മഹാ സാമ്രാജ്യം അസ്തമിച്ചു. '