മുഹമ്മദ് റയ്യാൻ. എ.എ /#2വെളിച്ചം
ക്രിസ്തുവിന് രണ്ടായിരം വർഷം മുമ്പ് ഈജിപ്തിൽ | നിയോഗിക്കപ്പെട്ട പ്രവാചകനാണ് യൂസുഫ് നബി (അ).
പിതാവ് യൂസുഫിനെ നമ്മെക്കാൾ അദമ്യമായി സ്നേഹിക്കുന്നുവെന്ന് യൂസുഫിൻ്റെ സഹോദരങ്ങൾക്കു തോന്നി. അതിനാൽ അവർ അദ്ദേഹത്തെ ഒരു വിജന പ്രദേശത്തുള്ള കിണറ്റിലെറിഞ്ഞു.
കിണറിൽ നിന്ന് അടിമച്ചന്തയിലേക്കും അടിമ ചന്തയിൽ നിന്ന് ഈജിപ്തിലെ കൊട്ടാരത്തിലേക്കും പിന്നെ ജയിലിലേക്കും നീങ്ങിയ ഉദ്വേഗജനകമായ ജീവിതമാണ് യൂസുഫ് നബിയുടെത്.
ചെയ്യാത്ത കുറ്റത്തിന് ഏഴ് വർഷമാണ് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. ഭരണാധിപൻ്റെ ഭാര്യയെ
ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കള്ളക്കേസ്.
സമൂഹം വച്ചുനീട്ടുന്ന തിന്മകൾ സ്വീകരിക്കുന്നതിനേക്കാൾ ജയിൽ വാസമാണ് തനിക്ക് പ്രിയങ്കരമെന്ന് യൂസുഫ് നബി പ്രഖ്യാപിച്ചു. "തിന്മയോട് സന്ധിയാകുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം ജയിൽ ജീവിതമാണെന്ന " വാക്കുകൾ അതാണർത്ഥമാക്കുന്നത്.
ഭരണകൂടവും ജനങ്ങളും കൂടി കുറ്റവാളിയാക്കി കാരാഗൃഹത്തിലടച്ച യൂസുഫിൻ്റെ സഹായം ഒരിക്കൽ അവർക്ക് ആവശ്യമയി വന്നു.
രാജാവ് ഒരു സ്വപ്നം കാണുന്നു. " ഏഴ് തടിച്ച പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നു, ഏഴു പച്ചനെൽകതിരുകളും ഏഴു ഉണങ്ങിയ കതിരുകളും " .
യൂസുഫ് നബിക്ക് മാത്രമേ ഈ സ്വപ്നത്തിൻ്റെ വ്യാഖ്യാനം പറഞ്ഞു തരാൻ കഴിയു എന്ന് പരിചാരകരിൽ നിന്ന് മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തെ വിളിച്ചു വരുത്തി കാര്യം അവതരിപ്പിച്ചു.
തന്നെ അകാരണമായി ജയിലിലടച്ച രാജാവിനോട് പ്രതികാരം ചെയ്യാനല്ല യൂസുഫ് നബി അന്നേരം ശ്രമിച്ചത്, മറിച്ച് ഈജിപ്തിലെ മൊത്തം ജനതക്ക് വരാനിരിക്കുന്ന ദുരന്തത്തിന് പരിഹാരം കാണുകയാണ് ചെയ്തത്.
യൂസുഫ് നബി അവരോട് പറഞ്ഞു: നിങ്ങൾ ഏഴു കൊല്ലം തുടർച്ചയായി കൃഷി ചെയ്യുക ' എന്നിട്ട് നിങ്ങൾ കൊയ്തെടുക്കുന്നത് കതിരോടെ സൂക്ഷിച്ചു വെക്കുക. നിങ്ങൾക്ക് ഭക്ഷിക്കാനാവശ്യമായത് മാത്രമേ അതിൽ നിന്നെടുക്കാവൂ.കാരണം അതിനെ തുടർന്ന് വരൾച്ചയുടെ ഏഴ് വർഷങ്ങൾ വരാനുണ്ട്. അന്നേരം ഈ സൂക്ഷിച്ചു വെച്ചവയയിൽ അൽപ്പ മൊഴികെ എല്ലാം തീർന്നു പോകും.
യൂസുഫ് നബി ഈ സ്വപ്ന വ്യാഖ്യാനത്തിലൂടെ രാജ്യം നേരിടാൻ പോകുന്ന ഭക്ഷ്യപ്രതിസന്ധിയെ കുറിച് ഭരണാധിപൻ മുന്നറിയിപ്പ് നൽകുകയും ഈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
തുടർന്ന് യൂസുഫ് നബി രാജഭരണത്തിൽ തനിക്ക് ലഭ്യമായ സ്വാധീനം ഉപയോഗിച്ചുകൊണ്ട് രാജാവിൽ നിന്നും ഭക്ഷ്യ സാമ്പത്തിക വകുപ്പ് ചോദിച്ചു വാങ്ങുന്ന രംഗം ഖുർആനിൽ പറയുന്നുണ്ട്. നിലനിൽക്കുന്ന ഭരണകൂടങ്ങളിൽ സാധ്യമായ മാർഗേണ സ്വാധീനം നേടി കൊണ്ട് ദൈവാഭീഷ്ട പ്രകാരം ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെ
ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. കൂടാതെ യൂസുഫ് നബി നിർവഹിച്ച പ്രവാചക ദൗത്യത്തിൽ ഏറ്റവും ശ്രദ്ധേയമായത് ജനക്ഷേമം ഉറപ്പ് വരുത്തുന്ന ഭരണ പങ്കാളിത്തമാണ്. നമുക്ക് ലഭിക്കുന്ന അധികാരങ്ങളെ യൂസുഫ് നബിയെപ്പോലെ നീതീപരമായും ജനക്ഷേമം ലക്ഷ്യമാക്കിയും നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ.