ലേഖനം / മുഹമ്മദ് വാഹിബ് വി.പി
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൽ കലാം അഥവാ അവുൽ പക്കീർ
ജൈനുലാബിദീൻ അബ്ദുൽ കലാം 1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരം എന്ന സ്ഥലത്തെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്.കലാം ഇന്ത്യയുടെ മിസൈൽ ആണവായുധ പദ്ധതികളുടെ വികസനത്തിന് പ്രമുഖ പങ്കു വഹിച്ച ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്നു. രാഷ്ട്രപതിയായിരുന്നെങ്കിലും ലളിതമായ ജീവിത രീതിയായിരുന്നു കലാം നയിച്ചത്.2002 മുതൽ 2007 വരെ ഇന്ത്യയുടെ പ്രസിഡണ്ടായി ഭരണം കാഴ്ച്ചവെച്ചു.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കലാം 1958- ൽ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ( DRDO ) യിൽ ചേർന്നു. 1969- ൽ കലാം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലേക്ക് മാറി. അവിടെ നിന്ന് കലാം ഇന്ത്യയിൽ നിർമ്മിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്ത ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ SLV - III ന്റെ പ്രൊജക്ക്റ്റ് ഡയറക്‌ടറായി. 1982 - ൽ DRDO യിൽ വീണ്ടും ചേർന്ന് കലാം നിരവധി മിസൈലുകൾ നിർമ്മിക്കുന്ന പരിപാടി ആസൂത്രം ചെയ്തു. അതിൽ ഭൂരിഭാഗവും വിജയകരമായിരുന്നു. ഇതോടെ കലാമിന് " മിസൈൽ മാൻ " എന്ന പേര് ലഭിക്കുകയും ചെയ്തു. 1989 - ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലസ്റ്റിക്ക് മിസൈൽ ആയ "അഗ്നി" യും അതുപോലെത്തന്നെ 1980 ജൂലൈ 17 ന് കലാമും സംഘവും ഭ്രമണപഥത്തിലെത്തിച്ച " രോഹിണി" എന്ന കൃത്രിമോപഗ്രഹവും ആ വിജയത്തിൽ ഉൾപ്പെട്ടതാണ്
1992 മുതൽ 1997 വരെ പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന കലാം 1999 മുതൽ 2001 വരെ കാബിനറ്റ് മന്ത്രിയുടെ റാങ്കോടെ ഗവൺമെന്റിന്റെ പ്രധാന ഉപദേഷ്ടാവായി പ്രവർത്തിച്ചു. 1998 - ലെ രാജ്യത്തിന്റെ ആണവായുധ പരീക്ഷണങ്ങളിൽ കലാമിന്റെ പ്രധാന പങ്ക് എന്തെന്നാൽ ഇന്ത്യയെ ഒരു ആണവായുധ ശക്തിയാക്കി മാറ്റുക എന്നതായിരുന്നു. അത് കലാമിനെ ദേശീയ നായകനായി സ്ഥാപിക്കുകയും ചെയ്തു.
2002 -ൽ ഇന്ത്യയുടെ ഭരണകക്ഷിയായ
ഐ.എൻ.സി സ്ഥാനാർഥി കോച്ചേരിൽ രാമൻ നാരായണൻ രാഷ്ട്രപതി സ്ഥാനമൊഴിയുമ്പോൾ ഇനി അടുത്ത രാഷ്ട്രപതി ആര് എന്നത് ഒരു ചോദ്യചിഹ്നമായി നിന്നു. അപ്പോഴാണ് ജനങ്ങളുടെ മനസ്സ് പിടിച്ചടക്കിയ ഒരു മഹത് വ്യക്തിയുടെ പേര് മുഴങ്ങുന്നത്.അത് എപിജെ അബ്ദുൽ കലാം എന്നായിരുന്നു. ഇന്ത്യയുടെ മുന്നിലെ രാഷ്ട്രീയ കക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേപോലെ പിന്തുണ നൽകിയ ഒരു സ്ഥാനാർഥി കൂടിയുമായിരുന്നു അബ്ദുൽ കലാം. സമാജ് വാദി പാർട്ടി കൂടി കലാമിനെ പിന്തുണ അറിയിച്ചതോടെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള കലാമിന്റെ പാത സുഗമമായി. അങ്ങനെ 2002 ജൂലൈ 18ന് കലാമിന്റെ ഇത് എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെ 815548 വോട്ടിന് പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം മാറി.
ഭാരതത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും സല്ലപിക്കാനും കലാം സമയം കണ്ടെത്തിയിരുന്നു.കലാ :::::::++: കുട്ടികളെയും സ്വപ്നം കാണാൻ പഠിപ്പിച്ചു."സ്വപ്നം എന്നത് നിങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, അത് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാകണം". കുട്ടികൾ കലാമിനെ "ചാച്ചാ കലാം" എന്നായിരുന്നു വിളിച്ചിരുന്നത്.
സിവിലിയൻ ജീവിതത്തിലേക്ക് മടങ്ങിയ കലാം ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധനായി തുടർന്നു.ആത്മകഥ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ കലാം എഴുതിയിട്ടുണ്ട്. ഭാരത് രത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയുമാണ് കലാം. പത്മഭൂഷണവും പത്മവിഭൂഷനും കലാമിനുണ്ട്.
2015 ജൂലൈ 27ന് ഷില്ലോങ്ങിൽ പ്രഭാഷണം നടത്തുന്നതിനിടെ കരം കുഴഞ്ഞു വീഴുകയും ഉടൻതന്നെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയും ചെയ്തു. കലാമിന്റെ മരണം ലോകത്തിന് ഒരു തീരാ ദുഃഖം തന്നെയാണ്.