നിർമിത ബുദ്ധി അഥവാ എ.ഐ

Muhammad Naufal K S
പഠനം / അഹമ്മദ് യാസീൻ.എസ്


ദൈവം തന്ന ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ നിർമിക്കുന്ന ബുദ്ധി അഥവാ എ ഐ!

അല്ലാഹുവിൻ്റെ
 മഹത്തായ അനുഗ്രഹമാണ് നമ്മുടെ ബുദ്ധി. അതുപയോഗിച്ചാണ് നാം നമ്മുടെ എല്ലാ ആവശ്യങ്ങളും ഇടപാടുകളും കൃത്യമായി നടാത്തിപ്പോരുന്നത്. മനുഷ്യൻ തൻ്റെ കാര്യങ്ങൾ എളുപ്പമാക്കാൻ വേണ്ടിയാണല്ലോ ഒരോ കണ്ടുപിടുത്തങ്ങളും നടത്തുന്നത്. അപ്പോൾ മനുഷ്യനെപ്പോലെ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളെ സഹായിക്കുവാനായി ഒരു യന്ത്രത്തെ അല്ലെങ്കിൽ മറ്റെന്ത് സാങ്കേതിക സംവിധാനത്തെ രൂപപ്പെടുത്തുമ്പോഴും അതും മനുഷ്യനെപ്പോലെത്തന്നെ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ആശയത്തിൽ നിന്നാണ് കൃത്രിമമായ രീതിയിൽ ബുദ്ധിയെ ഉണ്ടാക്കുക എന്ന ശ്രമത്തിലേക്ക് എത്തുന്നത്. മനുഷ്യൻ്റെ ബുദ്ധി അഥവാ പ്രകൃതിദത്തമായ ബുദ്ധിയെക്കുറിച്ച് ആഴത്തിൽ നടത്തിയ പഠനത്തിലൂടെ മനുഷ്യബുദ്ധിയുടെ പ്രവർത്തനരീതിയെ മനസ്സിലാക്കി. നാം ഒരു കാര്യം ചിന്തിക്കുകയും മനസ്സിലാക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്നത്, മുൻപ് ലഭിച്ച അനുഭവങ്ങളുടെയും അറിവുകളുടെയും അടിസ്ഥാനത്തിലാണ്. അങ്ങനെയാണ് നാം ഇന്ന് കണ്ടും കേട്ടും സുപരിചതമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ 'നിർമ്മിത ബുദ്ധി' നിർമ്മിക്കപ്പെടുന്നത്. AI-യുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന Geoffrey Hinton-ആണ് ന്യൂറൽ നെറ്റ് വർക്ക് കണ്ടുപിടിക്കുന്നത്. മുൻ കൂട്ടി നൽകപ്പെട്ട ഡാറ്റകളേ വ്യത്യസ്തമായ രീതിയിൽ പരിശോധിക്കുകയും അതുപയോഗിച്ചു കൊണ്ട് പുതിയ കാര്യങ്ങൾ നിർമ്മിക്കുകയും അവയെ തുടർ പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.
      നാം AI എന്ന് കേട്ട് തുടങ്ങീട്ട് എതാണ്ട് ഒരു വർഷം ആയിക്കാണും. എന്നാൽ വർഷങ്ങൾക്ക്ക്കു
മുൻപുതന്നെ ഇത് നിർമ്മിക്കപ്പെടുകയും നമുക്ക് സുപരിചിതമായ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകൾ വളരെ വിപുലമായ രീതിയിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

ഇപ്പോൾ ഇതിൻ്റെ ഉപയോഗം വളരെ വലിയ രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഇതിൻ്റെ ഉപയോഗം വളരെയധികം ഉയർന്നിട്ടുണ്ട്. മുമ്പ് പറഞ്ഞ Youtube, Facebook, Instagram തുടങ്ങി നാം സുരക്ഷക്കായി ഉപയോഗിക്കുന്ന Facelock പോലും ഇത് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പറഞ്ഞുവന്നതുപോലെ കൃത്രിമമായി നിർമ്മിക്കപ്പെട്ട 'ബുദ്ധി'യായതുകൊണ്ടുതന്നെ നിരീക്ഷണ സ്വഭാവവും ഇതിന് കൂടുതലാണ്. നാം Instagram-ൽ ഒരു പോസ്റ്റ് എത്രസമയം നോക്കുന്നു എന്നു വരെ അവനിരീക്ഷിക്കുകയും നമ്മുടെ Feed സെറ്റ് ചെയ്യുകയും ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാൽ 'ബുദ്ധിയെ നിർമ്മിക്കുകയോ?' എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരമാണിത്. മനുഷ്യൻ മനുഷ്യൻ്റെ ബുദ്ധിവെച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ സുഖമമാക്കുവാനയി ഒരു ബുദ്ധിയെ തന്നെ നിർമ്മിച്ചെടുത്തു. അത് മനുഷൻ്റേതിന് തുല്ല്യമല്ലെങ്കിലും ചിലപ്പോഴൊക്കെ സ്വന്തമായി കാര്യങ്ങൾ ചിന്തിച്ച് മനസ്സിലാക്കുവാൻ മാത്രം വളർന്നു കഴിഞ്ഞു. നന്മയുടെ പാതയിലൂടെയാണെങ്കിൽ ഈ ലോകത്തുള്ള എല്ലാ കണ്ടുപിടുത്തങ്ങളും നല്ലതാണ്. മറിച്ചണെങ്കിൽ ചിലപ്പോൾ അത് മനുഷ്യരാശിയുടെ ഭാവിക്ക് തന്നെ ഹാനികരമായിത്തീർന്നേക്കാം.