ലേഖനം | ഫയാസ് വി
99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലെ ഏറ്റവും വലിയ പ്രളയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രളയമാണ് 2018-ലെ പ്രളയം. നാമെല്ലാം ഇതിന് ദൃസാക്ഷികളാണ്.
പ്രളയം സംഭവിക്കാൻ പലവിധ കാരണങ്ങളുണ്ട്. ഉരുൾപൊട്ടൽ, വേലിയേറ്റം, ചുഴലിക്കാറ്റ്, മഞ്ഞുരുകൽ, സുനാമി തുടങ്ങിയവ ഇതിൽ പെടും. ഈ പ്രളയത്തിന്റെ സമയത്ത് നാം കൂടുതലായി കണ്ട ഒരു ദുരന്തമാണ് ഉരുൾപൊട്ടൽ. ചെങ്കുത്തായ മലകളും ചരിവുകളും 75 ശതമാനം ഉള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഭൂപ്രകൃതി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടായാൽ ഉരുൾപൊട്ടൽ ഉണ്ടാവും. ഏകദേശം 22 ഡിഗ്രി മുകളിൽ ചെരിവുള്ള മലം പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സംഭവിക്കാൻ കൂടുതൽ സാധ്യത. ഇതുപോലെതന്നെ ജലം ഉയരാനുള്ള ഒരു കാരണമാണ് ഡാമുകൾ തുറക്കുന്നത്. 2018ലെ പ്രളയത്തിൽ 54 ഡാമുകളിൽ നിന്ന് 35 ഡാമുകളും തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഡാമുകൾ തുറക്കപ്പെടുന്നത്. 25 വർഷത്തെ ഇടവേളക്കുശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. ഈ പ്രളയം കാരണം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി നശിക്കുകയും ഗതാഗത സംവിധാനങ്ങൾ തകരുകയും വീടുകളും സ്ഥാപനങ്ങളും വ്യവസായ ശാലകളും തകരുകയും ചെയ്തു. ഇതിനെ തുടർന്ന് കേരളത്തിന് 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻറെ പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു.3, 91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥ വന്നു. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മുകളിൽ പറഞ്ഞ ഈ കണക്കുകൾ എല്ലാം അതിന്റെ തീവ്രത എത്രത്തോളം ആണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. അതിനാൽ ഇങ്ങനെ ഒരു ദുരന്തം വീണ്ടും വരാതിരിക്കാൻ ആയി നമുക്ക് ജാഗ്രത പാലിക്കാം. നമുക്ക് ഒന്നായി മുന്നേറാം.