തലയുയർത്തി തൂക്കുമരത്തിലേക്ക്

Line magazine
ലേഖനം | മുഹമ്മദ് റനീം എൻ.കെ

1906 ഒക്ടോബർ 8ന് ആയിരുന്നു സയ്യിദ് ഇബ്രാഹിം ശാദിലി ഖുതുബിന്റെ ജനനം. ഈജിപ്തിലെ ഖാഹാ പട്ടണത്തിന് സമീപം "മുഷാ" എന്ന പേരിൽ ആയിരുന്നു അദ്ദേഹത്തിന്റെ പണ്ഡിത കുടുംബം അറിയപ്പെട്ടിരുന്നത്. പത്താം വയസ്സിൽ തന്നെ ഖുർആൻ മനപ്പാഠമാക്കുകയും ആറു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം തുടർന്നുകൊണ്ടിരിക്കെ 1919ലെ ഒരു വിപ്ലവത്തെ തുടർന്ന് അദ്ദേഹത്തിന് പിന്നീടുള്ള രണ്ടു വർഷത്തെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു.
ഒടുവിൽ അദ്ദേഹം കുടുംബത്തോടൊപ്പം ഹുൽവാനിലേക്ക് മാറി താമസിക്കുകയായിരുന്നു. തന്റെ വിദ്യാഭ്യാസത്തിനായി ദാറുൽ ഉലൂമിൽ ചേരുകയും അവിടെനിന്നും ബിരുദം കരസ്ഥമാക്കുന്നതിലൂടെ ഖുത്തുബിന് അറബി സാഹിത്യങ്ങളിൽ തന്റെ കഴിവ് തെളിയിക്കാനും ഒപ്പം രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധപുലർത്താനും സാധിച്ചു. അങ്ങനെ 1939ൽ അദ്ദേഹത്തിന് അറബി വിഷയത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുകയുംചെയ്തു. എന്നാൽ ആറു വർഷത്തിനുശേഷം അവിടത്തെ വിദ്യാഭ്യാസ രീതികളോടുള്ള വിയോജിപ്പ് കാരണം അദ്ദേഹം ജോലി രാജിവെച്ചു. അങ്ങനെ തന്റെ വിദ്യാഭ്യാസ നാളുകൾക്ക് ശേഷം മുസ്ലിം ബ്രദർഹുഡ് ( ഇഖ്‌വാനുൽ മുസ്ലിമീൻ )ൽ ചേരുകയുണ്ടായി. കൂടാതെ രാഷ്ട്രീയ കാര്യങ്ങളിലും ഇസ്ലാമിന്റെ പുനക്രമീകരണത്തിന്റെ അനിവാര്യത എന്ന വിഷയത്തിലും സംബന്ധിച്ച് പഠനം നടത്തി. ഖുതുബിനെ ഇഖ്‌വാന്റെ മുഖ പത്രത്തിൽ ചീഫ് എഡിറ്റർ ആയി നിയമിച്ചു. അങ്ങനെ അദ്ദേഹം ഇസ്ലാമിനെ കേന്ദ്രീകരിച്ചുകൊണ്ട് ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതി. 1954ൽ ഭരണകൂടത്തെ അട്ടിമറിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ 15 വർഷത്തെ തടങ്കലിലിടാൻ ഉത്തരവിറക്കി. എന്നാൽ പത്തു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. ഇതേ തുടർന്ന് ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ഭരണകൂടത്തോട് ഇടപെട്ട് ഖുതുബിനെ ജയിൽ മോചിതനാക്കി. ആ വർഷം തന്നെ അദ്ദേഹം ഇറക്കിയ മആലിമു ഫിത്വരീഖ് എന്ന ഗ്രന്ഥം വലിയ രീതിയിൽ പ്രക്ഷോഭം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ ഭരണകൂടം അദ്ദേഹത്തെ തൂക്കിലേറ്റാനും ഗ്രന്ഥം നിരോധിക്കാനും ഉത്തരവിട്ടു. അങ്ങനെ അറസ്റ്റിൽ ആയ  ഖുതുബിനോട് മാപ്പ് ചോദിച്ചാൽ വിട്ടയക്കാം എന്ന് അവർ പ്രലോഭിപ്പിച്ചു. അപ്പോൾ ആ മഹാന്റെ മറുപടി ഇപ്രകാരമായിരുന്നു : "നമസ്കാരത്തിൽ ദൈവത്തിന്റെ ഏകത്വം സാക്ഷ്യപ്പെടുത്തുന്ന ഈ ചൂണ്ടുവിരൽ സ്വേച്ഛാധിപത്യ ഭരണത്തെ അംഗീകരിക്കുന്ന ഒരക്ഷരവും എഴുതാൻ സന്നദ്ധമാവില്ല. എന്റെ തടങ്കൽ നീതിപൂർവ്വം ആണെങ്കിൽ നീതിയുടെ വിധിയിൽ ഞാൻ തൃപ്തനാണ്. ഇനി അന്യായമായിട്ടാണ് ഞാൻ തടങ്കലിൽ അകപ്പെട്ടത് എങ്കിൽ ആ ധർമ്മത്തോട് മാപ്പ് ചോദിക്കാൻ ഞാൻ തയ്യാറല്ല"
അങ്ങനെ പട്ടാളമേധാവിയും രാഷ്ട്രീയക്കാരനുമായ ജമാൽ ഹുസൈനിന്റെ അടിച്ചമർത്തുന്ന ഭരണഭീകരതകൾ ജനങ്ങൾക്ക് മുൻപേ തുറന്നു കാട്ടിയ പത്രപ്രവർത്തകൻ സയ്യിദ് ഇബ്രാഹിം ശാദിലി ഖുതുബിനെ ജമാലും അവന്റെ കോടതിയും 1996 ആഗസ്റ്റ് 28ന് തൂക്കിലേറ്റാൻ വിധിച്ചു.
സയ്യിദ് ഖുത്വുബ് 
അഭിമാനപൂർവം തലയുയർത്തി തൂക്കുമരത്തിലേക്ക് നടന്നടുത്തു. തുടർന്ന് 2011 ജനുവരി 25ന് തുടങ്ങി 18 ദിവസത്തോളം നീണ്ടുനിന്ന ജനപ്രക്ഷോഭത്താൽ ഈജിപ്ത്യൻ ഏകാധിപത്യം നിലംപരിശായി. ഇതിലൂടെ സയ്യിദ് ഖുതുബിന്റെ വരികളും വാക്കുകളും യാഥാർത്ഥ്യമാവുകയായിരുന്നു.