മുല്ലപ്പെരിയാർ: കേരളത്തിന് ഭീഷണിയോ?

Line magazine
ലേഖനം| അമീൻ മുഹമ്മദ്

മുല്ലപ്പെരിയാർ സുർക്കി മിശ്രിതം ഉപയോഗിച്ചുള്ള ഏറ്റവും വലിയതും പഴക്കമേറിയതുമായ അണക്കെട്ടാണ്. ഇത് സ്ഥിതിചെയ്യുന്നത് കേരളത്തിൽ ആണെങ്കിലും 999 വർഷത്തേക്ക് തമിഴ്നാടിന്റെ അധീനതയിലാണ്. തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്ന മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് കേരളത്തിന് നഷ്ടമല്ലാതെ ഒന്നുമില്ല. മറിച്ച് അതിന്റെ പ്രയോജനം മൊത്തം തമിഴ്നാട്ടിലാണ്. ആ വെള്ളം ഉപയോഗിച്ചാണ് തമിഴ്നാട്ടിൽ പലയിടത്തും കൃഷി നടത്തുന്നതും വൈദ്യുതി ഉല്പാദിപ്പിക്കുന്നതും. പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
        പതിനേഴാം നൂറ്റാണ്ടിൽ തമിഴ്നാട് ഭരിച്ചിരുന്ന രാമനാട് മുത്തുരാമലിഗസേതുപതി രാജാവിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. തമിഴ്നാട്ടിൽ പുരോഗതികൾ കൊണ്ടുവരാൻ ജല ലഭ്യത കടുത്ത വെല്ലുവിളിയായി തീർന്നു.
          തമിഴ്നാട്ടിലെ വൈകേയി നദിയിൽ വേനൽ കാലത്ത് വേണ്ടത്ര വെള്ളം ഉണ്ടെങ്കിൽ പ്പോലും അവിടെ ആകെ വരൾച്ചയാണ്. വൈകേയി നദി ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാറിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നു. ആ വെള്ളം ഒരു പ്രയോജനവുമില്ലാതെ കടലിൽ അലിഞ്ഞു ചേരുകയായിരുന്നു ചെയ്തിരുന്നത്. ഏറ്റവും മുതിർന്ന പ്രധാനിയായിരുന്ന മുതിരിളിപ്പ പിള്ളയായിരുന്നു നദിയിലെ വെള്ളം രാമനാട് പ്രദേശത്തേക്ക് തിരിച്ചുവിട്ട് വൈകേയി നദിയിൽ എത്തിക്കാനുള്ള ആദ്യ ആലോചന 1759-ൽ നടത്തിയത്. ഇതിനായി അദ്ദേഹം ഒരു പദ്ധതിയും മുന്നോട്ട് വെച്ചു പക്ഷേ രാജഭരണം ഏറ്റെടുത്ത സേതുപതി രാജാവ് പിന്നീട് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് പദ്ധതി നടപ്പിലാക്കാൻ ആയിരുന്നു മുതിരിളിപ്പ പിള്ളയുടെ ലക്ഷ്യം. ഈ പ്രശ്നത്തിന്റെ പേരിൽ രാജാവും പ്രധാനിയും തമ്മിൽ അകന്നു. ബ്രിട്ടീഷുകാർക്കെതിരെ മുത്തുരാമലിഗ സേതുപതിയെ 1759 ൽ ബ്രിട്ടീഷുകാർ സ്ഥാനബ്രിഷ്ട്ടൻ ആക്കി.
   മുതുരാഷി പ്രസിഡൻസിയുടെ കൈയ്യിലായിരുന്ന തമിഴ്നാട്ടിലെ തേനി, മതുര, ദണ്ഡിക്കൽ, രാമനാഥപുരം എന്നീ പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കും ഒരു പ്രശ്നമായിരുന്നു. ഈ പ്രദേശത്തേക്ക് മഴ കുറവും വരൾച്ചയും വളരെ കൂടുതൽ ആയിരുന്നു. എന്നാൽ തൊട്ടപ്പുറത്ത് പച്ചപ്പുല്ല് നിറഞ്ഞുനിൽക്കുന്ന പശ്ചിമഘട്ടം കടന്നാൽ നിറഞ്ഞൊഴുകുന്ന പെരിയാർ. അങ്ങനെ പെരിയാറിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല ത്തുരന്ന് മതുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈകേയി നദിയിലേക്ക് തിരിച്ചുവിടാൻ ആലോചനയുണ്ടായി സർ ജെ യിസ് കോട്ട് വെല്ലിനെ 1808-ൽ ഈ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ആവശ്യപ്പെട്ടു. ഈ പദ്ധതി വേണ്ടത്ര ബലവത്തല്ലഎന്നായിരുന്നു കോട് വെൽ എഴുതിയ റിപ്പോർട്ട്. എന്നാൽ വെള്ളം തിരിച്ചുവിടാൻ ഉള്ള ആലോചനയിൽ അടിയുറച്ചു നിൽക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. പിന്നീട് മറ്റൊരു ഉദ്യോഗസ്ഥനെ പഠിക്കാനായി ചുമതലപ്പെടുത്തി അദ്ദേഹത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ 1850-ൽ വെള്ളം തിരിച്ചുവിടാൻ ചെറിയൊരു അണക്കെട്ടിന്റെ പണി ആരംഭിച്ചു. ചിന്ന മുളിയാർ എന്ന പെരിയാർ നദിയുടെ കൈവഴിയിലെ വെള്ളം തിരിച്ചുവിടാൻ ആയിരുന്നു ഇത്. എന്നാൽ മലമ്പനി കാരണം വേണ്ടത്ര തൊഴിലാളികളെ കിട്ടാതാവുകയും കിട്ടിയ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുകയും ചെയ്തതിനാൽ പണി നിർത്തിവെക്കേണ്ടി വന്നു . ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ പണി നിർത്തിവെച്ച. കുടിവെള്ളം പോലും കിട്ടാതെ വലയുന്ന ജനങ്ങൾക്കായി ബ്രിട്ടീഷ് ഭരണാധികാരികൾ പല പദ്ധതികളുംആലോചിച്ചു. പിന്നീട് പെരിയാറിലെ വെള്ളം തിരിച്ചുവിടാൻ വേണ്ടി മധുര ജില്ല എൻജിനീയർ മേജർ റിവ്സ് 1867-ൽ ഒരു പദ്ധതി മുന്നോട്ടുവച്ചു. 162 അടി ഉയരമുള്ള അണക്കെട്ട് പണിത് ചാലു കീറി വൈകേയി നദിയിലൂടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളം വിടാൻ ആയിരുന്നു ഇത് 27• 49 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവ് പക്ഷേ അണക്കെട്ട് നിർമ്മിക്കുമ്പോൾ വെള്ളം താൽക്കാലികമായി തടുത്തു നിർത്താൻ എളുപ്പമല്ല എന്ന കാരണത്താലും പണി നീണ്ടു പോകുമെന്നാലും ഇത് ഉപേക്ഷിച്ചു. ഈ പദ്ധതി പരിഷ്കരിച്ച് 1870 ൽ ആർ സ്മിത്ത് അണക്കെട്ടിന്റെ സ്ഥാനം മാറ്റി മറ്റൊരു പദ്ധതി നിർദ്ദേശിച്ചു. 175 അടി ഉയരത്തിൽ അണക്കെട്ട് പണിത് 7000 അടി നീളത്തിൽ ട്ടണല് ഉണ്ടാക്കി വെള്ളം സുരളിയാറിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു പദ്ധതി എന്നാൽ ആ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നു. അതിനുശേഷം രണ്ട് എൻജിനീയർമാരെ മറ്റൊരു പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തി. അങ്ങനെ അവരും റിപ്പോർട്ട് സമർപ്പിച്ചു. 155 അടി ഉയരമുള്ള അണക്കെട്ട് നിർമ്മിക്കാൻ ആണ് റിപ്പോർട്ടിൽ നിർദേശിച്ചത്. ചുണ്ണാമ്പ്, സുർഖി, കരിങ്കല്ല് എന്നിവ കൊണ്ടുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയാണ് നിർമ്മാണ ചെലവായി കണക്കുകൂട്ടിയത്. എന്നാൽ ചെലവാക്കുന്ന തുകയും 7% എല്ലാം വർഷവും തിരിച്ചു കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വരൾച്ചയുടെ ഭീകരത കൊണ്ട് മാത്രം അവരുടെ റിപ്പോർട്ട് അനുസരിച്ച് അണക്കെട്ടിന്റെ നിർമ്മാണത്തിന് അനുമതി നൽകി.
                 എന്നാൽ ഇതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതികൂടി വേണമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാർ രാജാവിന് നിരന്തരം കത്തയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ആദ്യമൊക്കെ രാജാവ് എതിർത്തെങ്കിലും പിന്നീട് ബ്രിട്ടീഷുകാരുടെ നിരന്തരമായ ഭീഷണിയും പ്രേരണയും കാരണം രാജാവ് കരാറിൽ ഒപ്പ് വെക്കാൻ ദിവാൻ രാമ അയ്യങ്കാർക്ക് രാജാവ് അനുമതി നൽകി. 1886 ഒക്ടോബർ 29 നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിനുള്ള പെരിയാർ പാട്ട കരാർ ഒപ്പിട്ടത്. അണക്കെട്ടിന്റെ എല്ലാ ചുമതലയും മധുരാശി സർക്കാറിനായിരുന്നു.
 999 വർഷത്തേക്കാണ് കരാർ മധുരാഷി സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും വീണ്ടും 999 വർഷത്തേക്ക് പുതുക്കേണ്ടി വരും. പാട്ട് ഏക്കറിന് 5 രൂപ വീതം 40000 രൂപയാണ് തിരുവിതാംകൂറിന് നൽകാൻ തീരുമാനിച്ചത്. വെള്ളം അവിടുത്തെ ജലസേചനത്തിനെന്നാണ് വ്യവസ്ഥത.
 കരാർ ഒപ്പിട്ട അടുത്തവർഷം 1887 സെപ്റ്റംബറിൽ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ പണി തീർന്നു. ഇതോടെയാണ് പെരിയാർ തടാകവും രൂപം കൊള്ളാൻ ഇടയായത്. എന്നാൽ വൈകേയി നദിയിൽ ആവശ്യത്തിലധികം വെള്ളം എത്തിച്ചേർന്നപ്പോൾ ബ്രിട്ടീഷുകാർ മറ്റൊരു പദ്ധതിയും കൂടി ആവിഷ്കരിച്ചു.ഈ വെള്ളം ഉപയോഗിച്ച് വൈദ്യുതി നിർമിക്കണമെന്നതായിരുന്നു. അതിനായി 1909 ൽ രൂപരേഖ സമർപ്പിച്ചു. ഇതനുസരിച്ച് പ്രവർത്തനങ്ങളും തുടങ്ങി. ജലസേചന എന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത് അത് തെറ്റിച്ച് വൈദ്യുതി നിർമ്മിച്ചതോടെ തിരുവിതാംകൂർ ഇതിനെതിരെ ശബ്ദമുണ്ടാക്കി. അത് ബലം കണ്ടു കോടതിവിധി വന്നപ്പോൾ അത് തിരുവിതാംകൂർ സർക്കാറിന് അനുകൂലമായിരുന്നു. വൈദ്യുതി നിർമ്മാണത്തിന് ഉപയോഗിക്കാൻ മദ്രാസ് സർക്കാറിന് ഒരു അവകാശവും ഇല്ലെന്നയിരുന്നു വിധി. എന്നാൽ ഈ വിധിയെ മദ്രാസ് സർക്കാർ മുഖവിലക്ക് എടുത്തില്ല. അവർ വൈദ്യുതി വീണ്ടും ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇത് മൂലം ബ്രിട്ടീഷ് സർക്കാറിന് 2500000 രൂപ കിട്ടുമ്പോൾ തിരുവിതാംകൂറിനെ 40,000 രൂപയായിരുന്നു കിട്ടിയത്. ഇത് തിരുവിതാംകൂറിന് വൻ നഷ്ടമെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ സംസാരിച്ചെങ്കിലും വിധി മദ്രാസ് സർക്കാരിന് അനുകൂലമായിരുന്നു. പെരിയാർ തടാകം ദേശീയ ഉദ്യാനമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന് ബ്രിട്ടീഷ് സർക്കാർ അനുവാദം നൽകി. മാത്രമല്ല ടൂറിസത്തിനായി പെരിയാർ തടാകത്തിൽ ബോട്ട് ഓടിക്കുന്നതിനുള്ള അനുമതി നൽകി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മുതൽ പെരിയാർ പാട്ട കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം നടത്തിയിരുന്നു. 1958 നവംബർ 19 ന് മുഖ്യമന്ത്രി ഇ എം എസുമായി തമിഴ്നാട് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. പിന്നീട് കരാർ പുതുക്കുന്നതിനായി തമിഴ്നാട് പല എഴുത്ത് കുത്തുകളും നടത്തി. 1960 ജൂലൈ നാലിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടാണേ പിള്ളയുമായും തമിഴ്നാട് മുഖ്യമന്ത്രി ചർച്ച നടത്തി. 1969 മെയ് 10 ന് വീണ്ടും മുഖ്യമന്ത്രി ഇ എം എസുമായി ചർച്ച നടന്നു. 1970 മെയ് 29 ന് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ പുതുക്കിയ കരാറിൽ ഒപ്പിട്ടു തമിഴ്നാടിന് വേണ്ടി പൊതുമരാമന്ന് സെക്രട്ടറി കെ എസ് ശിവ സുബ്രഹ്മണ്യവും കേരള സർക്കാറിന് വേണ്ടി ജലവൈദ്യുത സെക്രട്ടറി കെ പി വിശ്വനാഥനായുമാണ് കരാറിൽ ഒപ്പിട്ടത്. 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാ നിലനിർത്തി പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാർ പവർ ഹൗസിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ളതായിരുന്നു പുതുക്കിയ കരാർ 1886 ലെ കരാറിൽ ഭേദഗതി വരുത്തിയാണ് ഇത് ഉണ്ടാക്കിയത്. നേരത്തെ ഏക്കറിന് 5 രൂപയായിരുന്ന പാട്ട കരാർ തുക പുതിയ കരാറിൽ 30 രൂപയായും ഉയർത്തി കരാർ തിയതി മുതൽ 30 വർഷം കൂടുമ്പോൾ പാട്ട പുതുക്കാമെന്നുമായിരുന്നു ഇതിലെ വ്യവസ്ഥ ചെയ്തിരുന്നത് . പെരിയാറിലെ വെള്ളം ഉപയോഗിച്ച് പെരിയാർ പവർ ഹൗസിൽ നിന്ന് തമിഴ്നാടിന്റെ അവകാശത്തിന് മാത്രം അവരുടെ ചിലവിൽ ഏത് ആവശ്യത്തിന് ഉള്ള വൈദ്യുതി ഉല്പാദിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നു എന്നാണ് പുതുക്കിയ കരാറിൽ പറയുന്നത്. ഈ കരാർ പ്രകാരം 2000 ത്തിൽ കരാർ പുതുക്കി നിശ്ചയിക്കണമായിരുന്നെങ്കിലും അത് ചെയ്തില്ല. 1961 ലെ വെള്ളപ്പൊക്കത്തോട് കൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷാ വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്.
                             സുർക്കീ മിശ്രിതം ഉപയോഗിച്ച് പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളൊലിപ്പിനെ പോലും തടയാൻ സാധിക്കില്ല. ഇപ്പോൾ ഈ മുല്ലപ്പെരിയാറിന്റെ സംഭരണശേഷി ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആക്കിയിരിക്കുന്നു. ഒരു ഡാമിന്റെ പരമാവധി ആയുസ്സ് 45-50 വർഷമാണ്. അത് സാധാരണ എന്നാൽ ഇത് പണിതിരിക്കുന്നത് സുർക്കി മിശ്രിതം ഉപയോഗിച്ചാണ്. ഇനി സുർക്കി മിശ്രിതം എന്നാൽ കരിമ്പിൻ നീര്, ചുണ്ണാമ്പ്, ശർക്കര, മുട്ട എന്നിവയുടെ ഒരു സങ്കരം ആണ് സുർക്കി മിശ്രിതം. അത് ഉപയോഗിച്ച് പണിത മുല്ലപ്പെരിയാർ ഡാം 50 വർഷത്തിലേറെ നിന്നത് തന്നെ അത്ഭുതകരം. എന്നാൽ ഈ ഡാമിന്റെ കാലാവധി എത്രയാണെന്ന് അറിഞ്ഞിട്ടും അത് നോക്കാതെ 999 വർഷത്തേക്കാണ് ഈ കരാർ ഒപ്പിട്ടത്.