സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

Line magazine
ലേഖനം | അഹ്സാസ് സി.പി  

സർ സയ്യിദ് അഹമ്മദ് ഖാൻ 
====================
മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഡൽഹിയിൽ സയ്യിദ് മുഹമ്മദ് മുത്തക്കിയുടെയും അസീസുന്നീസയുടെയും മകനായി 1817 ഒക്ടോബർ 17നാണ് സയ്യിദ് അഹമ്മദ് ഖാൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ പലതലമുറകളും മുഗൾ ഭരണവുമായി ഉയർന്ന ബന്ധമുള്ളവർ ആയിരുന്നു. ഒരു ഇന്ത്യൻ മുസ്ലിം പരിഷ്കർത്താവും പത്തൊമ്പതാം നൂറ്റാണ്ടിലെ തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് സയ്യിദ് അഹമ്മദ് ഖാൻ. തുടക്കത്തിൽ ഹിന്ദു മുസ്ലിം ഐക്യം ഉയർത്തിപ്പിടിച്ചെങ്കിലും പിന്നീട് അദ്ദേഹം ഇന്ത്യയിലെ മുസ്ലിം ദേശീയതയുടെ തുടക്കക്കാരൻ ആയിരുന്നു. പിന്നീട് പാക്കിസ്ഥാൻ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ  ധ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പിതാവായി അംഗീകരിക്കപ്പെട്ടു. മുഗൾ കൊട്ടാരവുമായി ശക്തമായി ബന്ധമുള്ള ഒരു കുടുംബത്തിൽ ജനിച്ച അഹ്മദ് കോടതി കാര്യങ്ങൾക്കിടയിൽ ശാസ്ത്രവും ഖുർആനും പഠിച്ചു. 1838ൽ സയ്യിദ് അഹമ്മദ് ഖാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സേവനത്തിൽ പ്രവേശിക്കുകയും 1867ൽ ഒരു ചെറിയ കോടതി ജഡ്ജിയായി മാറുകയും 1876 ഈ പദവിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1857ലെ ഇന്ത്യൻ കലാപകാലത്ത് അദ്ദേഹം ബ്രിട്ടീഷ് രാജാവിനോട് വിശ്വാസം പുലർത്തി. യൂറോപ്യരുടെ ജീവൻ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ  ശ്രദ്ധേയമാണ്. കലാപത്തിനുശേഷം അദ്ദേഹം "ഇന്ത്യൻ ലഹളയുടെ കാരണങ്ങൾ" എന്ന ലഘു പുസ്തകം രചിച്ചു. അക്കാലത്ത് കലാപത്തിൻ കാരണമായി അദ്ദേഹം കുറ്റപ്പെടുത്തിയ വിവിധ ബ്രിട്ടീഷ് നയങ്ങളെ കുറിച്ചുള്ള ധീരമായ വിമർശനം തങ്ങളുടെ   വീക്ഷണത്തിന്റെ കാഠിന്യത്തിൽ മുസ്ലീങ്ങളുടെ ഭാവി അപകടത്തിലാണെന്ന് വിശ്വസിച്ച സയ്യിദ് അഹമ്മദ് ആധുനിക സ്കൂളുകളും ജേണലുകളും സ്ഥാപിച്ചു. ഇസ്ലാമിക സംരംഭകര സംഘടിപ്പിച്ചും പാശ്ചാത്യശൈലിയിലുള്ള ശാസ്ത്രീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. 1863ല്‍ ഗാന്ധി പൂരിലെ വിക്ടോറിയ സ്കൂൾ, 1863 മുസ്ലീങ്ങൾക്കായി ഒരു സയന്റിഫിക്സ് സൊസൈറ്റി,1857 ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്ലിം സർവ്വകലാശാലയായ മുഹമ്മദൻ അംഗ്ലോ - ഓറിയന്റൽ കോളേജ് എന്നിവ അതിൽ ചിലത്. സയ്യിദ് അഹമ്മദിൻ ഉറുദു ഭാഷ നല്ല ഇഷ്ടമായതിനാൽ അദ്ദേഹം അവിടുത്തെ മുസ്ലിം കുട്ടികൾക്ക് ഭാഷ പഠിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാനിലും ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിലും ശക്തമായ ഒരു പാരമ്പര്യം നിലനിർത്തുന്നു. അല്ലാമാ ഇഖ്ബാൽ,മുഹമ്മദ് അലി ജിന്ന,എന്നിവരുൾപ്പെടെയുള്ള പാക്കിസ്ഥാൻ പ്രസ്ഥാനത്തിനും അതിന്റെ പ്രവർത്തകർക്കും പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം മാറി. പാക്കിസ്ഥാനിലെ പല സർവ്വകലാശാലകളും പൊതു കെട്ടിടങ്ങളും സയ്യിദിന്റെ പേരിലാണ് അലിഗഡ് മുസ്ലിം സർവ്വകലാശാല ഇതിൽ ഉദാഹരണമാണ്. തന്റെ മകൻ സയ്യിദ് മഹ്മൂദ് നല്ല മദ്യപാനിയായതിനാൽ മഹ്മൂദിന്റെ മദ്യപാനം സഹിക്കാൻ കഴിയാതെ തന്റെ വീട് മാറുകയും കൂട്ടുകാരനായ ഇസ്മായിലിന്റെ കൊട്ടാരത്തിൽ താമസം ഉറപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് 10,15 ദിവസം മാത്രമാണ് അദ്ദേഹത്തിന് താമസിക്കാൻ പറ്റിയുള്ളൂ. അത് കഴിഞ്ഞതോടെ 1898 മാർച്ച് 27 അലിഗഡിലെ ആ കൊട്ടാരത്തിൽ വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഒരു പ്രശസ്ത വ്യക്തിയായതിനാൽ അദ്ദേഹത്തിന്റെ മരണവാർത്ത കാട്ടുതീ പോലെ പടർന്നു.